അലഹബാദ്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുന്‍ IAS ഉധ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തര്‍പ്രദേശിലെ അലഹാബാദ് വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുത്തതായാണ് സൂചന. താന്‍ പോലീസ് കസ്റ്റഡിയിലാണെന്നറിയിച്ച് കണ്ണന്‍ ഗോപിനാഥന്‍ തന്നെ ട്വീറ്റ് പങ്കുവയ്ക്കുകയായിരുന്നു.
ശനിയാഴ്ച അലഹാബാദിലെ സര്‍ദാര്‍ വല്ലഭായി പാട്ടേല്‍ സന്‍സ്ഥാനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ദേശീയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
തുടര്‍ന്ന്, ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് താന്‍ അലഹാബാദ് വിമാനത്താവളത്തിലാണെന്ന് അറിയിച്ച് അദ്ദേഹം മറ്റൊരു ട്വീറ്റ് പങ്കുവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് താന്‍ കസ്റ്റഡിയിലാണെന്ന് അറിയിച്ച് മറ്റൊരു ട്വീറ്റ് കണ്ണന്‍ ഗോപിനാഥന്‍റെ പേജില്‍ പ്രത്യക്ഷപ്പെട്ടത്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കണ്ണന്‍ ഗോപിനാഥന്‍ പോലീസ് കസ്റ്റഡിയിലാകുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പോകുന്നതിനിടെയാണ് ആദ്യം കണ്ണനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്.
അലിഗഢ് മുസ്‌ലിം സര്‍വകലാശാലയ്ക്കു സമീപം റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായാണ് അന്ന് അദ്ദേഹം പോയത്.
എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കണ്ണനെ കസ്റ്റഡിയിലെടുത്തതെന്ന് അറിയിച്ച പോലീസ് പിന്നീട് അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…