തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
ഇതില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. സമ്പര്‍ക്കം വഴി 5 പേര്‍. രോഗബാധിതരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഒന്‍പത് സിഐഎസ്എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തൃശ്ശൂര്‍ 26, കണ്ണൂര്‍ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസര്‍കോട്, തിരുവനന്തപുരം നാല് വീതം.
നെഗറ്റീവായവരുടെ കണക്ക് – തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂര്‍ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂര്‍ 13, കാസര്‍കോട് 2.
സംസ്ഥാനത്ത് ഇന്നലത്തെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും, തുടര്‍ച്ചയായ പത്താം ദിവസവും പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടക്കുകയും ചെയ്തിരുന്നു.
ശ്രീകുമാരഗുരുവിന്റെ സ്മൃതി ദിനത്തിന് ആശംസകളര്‍പ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 5244 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2057 പേരാണ് ചികിത്സയിലുള്ളത്. 2662 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 286 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ഇനത്തിലുമായി 2,64,727 പേരില്‍ നിന്നും സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
സ്വകാര്യ ലാബുകള്‍ കൂടി 1,71,846 വ്യക്തികളുടെ സാംപിള്‍ പരിശോധിച്ചതില്‍ 2774 എണ്ണത്തില്‍ ഫലം ഇനിയും വരാനുണ്ട്. സെന്റിനല്‍സ് സര്‍വ്വേ വഴി മുന്‍ഗണനാവിഭഗത്തില്‍പ്പെട്ട 46689 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 45065 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 118 ആയി. മലപ്പുറത്തെ പൊന്നാനി താലൂക്കില്‍ ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ ആറ് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നടപ്പാക്കും. ധാരാളമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ വ്യാപകമായി കൊവിഡ് പരിശോധന നടത്തും. രോഗലക്ഷണമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. മാര്‍ക്കറ്റുകളിലും പരിശോധനം നടത്തും.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…