Categories: Top News

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗവിമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പടര്‍ന്നത്.

10 പേര്‍ക്ക് രോഗം ഭേദമായി. നിരീക്ഷണത്തില്‍ നിന്ന് ഇന്ന് 10000 ത്തോളം പേരെ ഒഴിവാക്കി

കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്.

255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

51 mins ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

8 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

13 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago