Top News

റബർ ഉൽപാദന സബ്സിഡിയായി 23.45 കോടി അനുവദിച്ച് സർക്കാർ; തുക കർഷകരുടെ അക്കൗണ്ടിലെത്തി തുടങ്ങി

റബറിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾക്കിടെ, റബർ ഉൽപാദന സബ്സിഡിയായി 23.45 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. തുക കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. ഫെബ്രുവരി 28 വരെയുള്ള എല്ലാ തുകയും അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

120 കോടിരൂപയുടെ അപേക്ഷയാണ് സർക്കാരിനു മുന്നിലുണ്ടായിരുന്നത്. ഇതിൽ 30 കോടി നേരത്തെ അനുവദിച്ചിരുന്നു. ഒരു കിലോയ്ക്ക് 170 രൂപയാണ് സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചത്. 140 രൂപയാണ് ഇപ്പോഴത്തെ വിപണി വില. ശേഷിക്കുന്ന തുക സർക്കാർ ഇൻസെന്റീവായി നൽകും. 1.47 ലക്ഷം കർഷകർ അപേക്ഷകളാണ് സർക്കാരിനു മുന്നിലെത്തിയത്. റബർ കർഷകർ അവരുടെ മേഖലയിലെ റബർ സൊസൈറ്റിയിലാണ് അപേക്ഷ നൽകേണ്ടത്. സൊസൈറ്റി റബർ ബോർഡിന് അപേക്ഷ കൈമാറും. റബർ ബോർഡ് പരിശോധിച്ച് സർക്കാരിന് അയയ്ക്കും. ഇത്രയും നടപടി ക്രമങ്ങൾ ഉള്ളതിനാൽ തുക നൽകാൻ എപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടെന്ന് ധനവകുപ്പ് പറയുന്നു. റബർ കർഷകരുടെ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിരൂപയായി ഉയർത്തിയിരുന്നു.

അതേസമയം, റബർ വിലയിടിഞ്ഞിട്ടും സഹായം ലഭിക്കാത്തതിനെതിരെ ക്രൈസ്തവ സഭകൾ രംഗത്തെത്തിയതാണ് തുക വേഗത്തിൽ അനുവദിക്കാൻ കാരണമെന്ന് രാഷ്ട്രീയ ആരോപണവും ഉയർന്നു. റബറിന് 300 രൂപ ലഭിക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടാൽ തിരഞ്ഞെടുപ്പിൽ അനുകൂല നിലപാട് എടുക്കുമെന്നായിരുന്നു തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം. ബിഷപ്പിനെ പിന്തുണച്ച് ബിജെപി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ രംഗത്തെത്തിയിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Newsdesk

Recent Posts

Express Yourself – Christmas Multicultural Festival to Celebrate Human Rights and Festive Spirit in Dublin

On Sunday, 6 December 2026, the Express Yourself – Christmas Multicultural Festival will bring together…

2 hours ago

16, 17 വയസ്സുകാർക്ക് ഇനി രാത്രി 11 മണിവരെ ജോലി ചെയ്യാം; അയർലണ്ടിൽ പുതിയ നിയമം പ്രാബല്യത്തിൽ

അയർലണ്ടിൽ 16, 17 വയസ്സുള്ള കൗമാരക്കാർക്ക് ഫൂഡ് -ബീവറേജ്‌സ് മേഖലയിൽ രാത്രി 11 മണിവരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന…

3 hours ago

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ലോഗോ പ്രകാശനം എം.ജി.ശ്രീകുമാർ നിർവ്വഹിച്ചു

ഡബ്ലിൻ: മലയാളി മനസ്സുകളെ സംഗീതത്തിന്റെ നാദധാരയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ സംഗീത-ആസ്വാദക വേദിയായ 'WMF മെഹ്ഫിൽ ഇന്റർനാഷണലിന്റെ'…

3 hours ago

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി വിസയ്ക്ക് നിയന്ത്രണം; സർവകലാശാലകൾക്ക് കോടികളുടെ നഷ്ടം

അയർലണ്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠന വിസ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ രാജ്യത്തെ സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതായി വിദ്യാഭ്യാസ മേഖലയിലെ ഉന്നതർ.…

23 hours ago

Anointing Fire Bible Convention നവംബർ 28-ന് ഡബ്ലിനിൽ

ഡബ്ലിൻ : നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (മലയാളം), നവംബർ 28 ശനിയാഴ്ച  Blessed…

1 day ago

ഡബ്ലിനിലെ സോഷ്യൽ ഹൗസിങ് വാടക വർധന പുനഃപരിശോധിക്കും; പ്രതിഷേധം ശക്തമായതോടെ നിലപാട് വ്യക്തമാക്കി സിറ്റി കൗൺസിൽ

അയർലണ്ടിലെ ഡബ്ലിൻ സിറ്റി കൗൺസിലിന്റെ സോഷ്യൽ ഹൗസിങ് വാടക പരിഷ്കരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പുതിയ വാടക സംവിധാനം അടുത്ത വർഷം…

1 day ago