Top News

താത്കാലിക സ്പീക്കർമാരുടെ പാനലിൽ കെ.കെ. രമയും; പട്ടികയിൽ മുഴുവൻ അംഗങ്ങളും വനിതകൾ

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിൽ സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തിൽ സഭ നിയന്ത്രിക്കേണ്ട ചെയർമാന്മാരുടെ പാനൽ പ്രഖ്യാപിച്ചു. പാനലിൽ മുഴുവൻ സ്ത്രീകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. താത്കാലിക സ്പീക്കർമാരുടെ പാനലിൽ മൂന്ന് വനിതാ അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തുനിന്നും ആർ.എം.പിയുടെ വടകര എം.എൽ.എ. കെ. കെ. രമയും ഉൾപ്പെടുന്നു.

ഭരണപക്ഷത്തുനിന്ന് രണ്ടുപേരും പ്രതിപക്ഷത്തുനിന്ന് ഒരാളും അടങ്ങിയതാണ് പാനൽ.നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേറ്റെടുത്ത എ.എൻ. ഷംസീറാണ് ചെയർമാന്മാരുടെ പാനലിൽ വനിതകളെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. സി.കെ. ആശയേയും യു. പ്രതിഭയേയുമായിരുന്നു ഭരണപക്ഷം നിർദ്ദേശിച്ചത്.

പ്രതിപക്ഷത്തുനിന്ന് സഭയിലെപുതുമുഖമായ തൃക്കാക്കരഎം.എൽ.എയായ ഉമാ തോമസ്എത്തുമെന്നായിരുന്നു ഭരണപക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ, വടകരയിൽ നിന്ന് യു.ഡി.എഫ്. പിന്തുണയിൽ ജയിച്ച കെ.കെ. രമയെ പ്രതിപക്ഷം നിർദ്ദേശിക്കുകയായിരുന്നു. സാധാരണഗതിയിൽ മൂന്നു പേർ അടങ്ങുന്ന പാനലിൽ പരമാവധി ഒരു വനിതാ അംഗം മാത്രമാണ് ഉൾപ്പെടാറുള്ളത്.

ഒരു സമ്മേളനത്തിൽത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളിൽ നിന്ന് നോമിനേറ്റ് ചെയ്തത് കേരള നിയമസഭയിൽ ആദ്യമായിട്ടാണ്. ഒന്നാം കേരള നിയമസഭ മുതൽ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങൾ പാനലിൽ വന്നതിൽ 32 വനിതകൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.

Newsdesk

Recent Posts

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

2 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

2 hours ago

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

3 hours ago

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

4 hours ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

6 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

9 hours ago