ഹൈദരാബാദ്: ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 18 മാസം പ്രായമുള്ള കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചിരുന്നു. അവിടെ നിന്നും നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കുട്ടിയുമായി അടുത്തിടപഴകിയ പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും പ്രതിയും അടക്കമുള്ളവ 22 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ കുട്ടിയുടെ അമ്മയായ 22 കാരി പൊലീസിന് പരാതി നല്‍കിയത്.
സി.സി.ടിവി യില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇബ്രാഹിം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തി. പഴങ്ങള്‍ നല്‍കി കുട്ടിയെ ഇയാള്‍ ഇരുചക്രവാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി. തനിക്കും ഭാര്യയ്ക്കും ജനിച്ച ആണ്‍കുട്ടികളെല്ലാം മരിച്ചുപോയതിനാല്‍ ഒരാണ്‍ കുട്ടി വേണമെന്ന അതിയായ ആഗ്രഹം കൊണ്ടാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ഇയാള്‍ പറഞ്ഞു. പ്രതിയെ അറസ്റ്റുചെയ്തു.
കുട്ടിയെ രക്ഷിച്ചതിന് ശേഷം അമ്മയുടെ പക്കലെത്തിച്ചെങ്കിലും ഇവര്‍ മദ്യപാനിയായണെന്നും കുട്ടിയെ നോക്കാന്‍ സാധിക്കില്ലെന്നും ബോധ്യമായ പൊലീസ് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കുട്ടിയെ തട്ടികൊണ്ടുപോയ ആളിനേയും കുടുംബത്തേയും കുട്ടിയുടെ അമ്മയേയും പൊലീസുകാരേയും മാധ്യപ്രവര്‍ത്തകരേയും ക്വാറന്റൈനിലാക്കി.
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി…