Top Stories

കേരളത്തിൽ 13,563 പേര്‍ക്ക് കോവിഡ്; 10,454 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 13,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. ഇതുവരെ ആകെ 2,41,76,318 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,380 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,454 പേര്‍ രോഗമുക്തി നേടി. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 12,769 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 685 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇതുവരെ 1,13,115 പേർക്കാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,11,054 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,87,496 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 24,575 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2200 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടിപിആര്‍ 5ന് താഴെയുള്ള 86, ടിപിആര്‍ 5നും 10നും ഇടയ്ക്കുള്ള 382, ടിപിആര്‍ 10നും 15നും ഇടയ്ക്കുള്ള 370, ടിപിആര്‍ 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Sub Editor

Recent Posts

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…

26 mins ago

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

3 hours ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

8 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

8 hours ago

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

14 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

1 day ago