ഭോപ്പാല്‍: ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാതിരുന്ന ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ ഒരു വിവാഹ പാര്‍ട്ടിക്കിടെ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പ്രജ്ഞാ സിങ്ങിന്റെ വസതിയില്‍ നടന്ന വിവാഹ പരിപാടിയില്‍ അവര്‍ മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും മറ്റുള്ളവരെ നൃത്തത്തിനായി ക്ഷണിക്കുന്നതും വീഡിയോയില്‍ കാണാം. അടുത്തിടെ അവര്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് നൃത്തം ചെയ്യുന്ന വിഡിയോയും സംസാരവിഷയമായിരിക്കുന്നത്.
2008ൽ മഹാരാഷ്ട്രയിലെ മാലേഗാവില്‍ മുസ്ലിം പള്ളിക്കു സമീപം നടന്ന ബോംബ് സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം 2017ല്‍ ആണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2019ല്‍ ബിഹാറില്‍നിന്നാണ് അവര്‍ ബിജെപി എംപിയായി ലോക്‌സഭയിലെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ന്ന് ഒഴിവാക്കണമെന്ന് ജനുവരിയില്‍ കോടതിയില്‍ അവർ അപേക്ഷ നല്‍കിയിരുന്നു.
.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…