ഷാർജയിൽ ഇടുക്കി സ്വദേശി കുത്തേറ്റു മരിച്ചു. കരുണാപുരം തടത്തിൽ വീട്ടിൽ വിഷ്ണു വിജയൻ (28) ആണ് കൊല്ലപ്പെട്ടത്. ഷാർജയിലെ അബു ഷഗാരയിൽ നൈജീരിയൻ പൗരൻമാരുടെ ആക്രമണത്തിലാണ് വിഷ്ണു കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.
ഷാർജയിൽ ജെന്റ്സ് ബ്യൂട്ടി പാർലറിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു. ഇന്നലെ വൈകീട്ട് വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റിൽ നൈജീരിയക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ തടസം പിടിക്കാനെത്തിയ വിഷ്ണുവിനു കുത്തേൽക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് അപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ നൈജീരിയക്കാർ താഴേക്കിട്ടു എന്നാണ് വിഷ്ണുവിന്റെ ബന്ധുക്കൾക്ക് ലഭിച്ച വിവരം.
അതേസമയം സൗദിയിൽ ഇന്നലെ കൊല്ലം സ്വദേശിയും കൊല്ലപ്പെട്ടു. കൊല്ലം ഇത്തിക്കര സ്വദേശി സനൽ (35) ആണ് കൊല്ലപ്പെട്ടത്. സൗദി അൽ ഹസയിൽ പാൽ വിതരണ കമ്പനിയിലെ സെയിൽസ്മാനായിരുന്ന സനൽ സഹ ജോലിക്കാരനായ ഘാന സ്വദേശിയുമായുള്ള വാക്കുതർക്കം പിന്നീട് കൊലപാതകത്തിൽ അവസാനിക്കുകയായിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…