ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ ദില്ലിയില്‍ കോവിഡ് വ്യാപകമായി ആശങ്കകള്‍ ജനിക്കുന്നതിനിടെ ഇതാ സാഹചര്യം മുതലിട്ട് കോവിഡിന്റെ പേരില്‍ വന്‍ തട്ടിപ്പ്. അന്ധവിശ്വാസവും സാഹചര്യവും മുതലിട്ടാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. വൈറസ് കാര്‍ഡ് എന്ന പേരിലാണ് ഇത് പ്രചരണം നടക്കുന്നത്. ഈ കാര്‍ഡ് കഴുത്തിലിട്ട് നടന്നാല്‍ അറുപത് ദിവസത്തോളം കൊറോണ വരില്ലെന്നാണ് അവരുടെ വാഗദാനം. എന്നാല്‍ ഇവ വിതരണം ചെയ്യുന്നതാവട്ടെ മെഡിക്കല്‍ ഷോപ്പുകള്‍ വഴിയുമാണ്. എന്നാല്‍ ഈ കാര്‍ഡിലാവട്ടെ നിര്‍മ്മാതാക്കളുടെ വ്യക്തമായ പേരോ വിവരങ്ങളോ ഒന്നും തന്നെ ഇല്ലതാനും.
എല്ലാവരിലും കൊറോണ പേടി വ്യാപകമായ ഈ സാഹചര്യമാണ് അവര്‍ ദുരുപയോഗം ചെയ്യുന്നത്. ചാന്ദ്‌നി ചൗക്കിലാണ് ഏഷ്യനെറ്റ് ന്യൂസ് സംഘം ഇത് കണ്ടെത്തുന്നത്. തിരക്കില്‍ നടന്നു പോവുന്ന വ്യക്തിയുടെ കഴുത്തില്‍ ഐഡന്റിറ്റി കാര്‍ഡുപോലെ എന്തോ കിടക്കുന്നത് കണ്ട് അവര്‍ ശ്രദ്ധിച്ചു. ആദ്യം പൊതുപ്രവര്‍ത്തകരോ, ആരോഗ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയോ മറ്റോ ആണെന്ന് ധരിച്ചു. പിന്നീട് അതിനെപ്പറ്റി യുവാവിനോട് ചോദിച്ചപ്പോഴാണ് ഇത് കൊറോണയെ പ്രതിരോധിക്കുവാനുള്ള മാര്‍ഗ്ഗമാണെന്ന് പറഞ്ഞപ്പോഴാണ് അവര്‍ ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്.
വിശദമായ അന്വേഷണം ചെന്നെത്തിച്ചത് പ്രധാനപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്യുന്ന ഒരു ഡ്രഗ് സ്റ്റോറിലാണ്. അവിടെ ചെന്ന് ഇതെപ്പറ്റി ചോദിച്ചുമ്പോഴേക്കും ഇതിന്റെ ഒരു വലിയ കെട്ട് എടുത്ത് പുറത്തിട്ട് ഇതിന്റെ ഗുണങ്ങളെപ്പറ്റി അവര്‍ വിവരിക്കുവാന്‍ തുടങ്ങി. അറുപത് ദിവസം വരെ കഴുത്തിലണിഞ്ഞു നടന്നാല്‍ വൈറസില്‍ നിന്നും രക്ഷപ്പെടാമെന്നാണ് വാഗ്ദാനം. ഒരെണ്ണത്തിന് 250 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ എണ്ണം എടുക്കുമ്പോള്‍ വില കുറച്ചു കിട്ടുമെന്നാണ് വാദം.
എന്നാല്‍ ഈ കാര്‍ഡിന്റെ നിജസ്ഥിതയെക്കുറിച്ച് കോവിഡ് പ്രതിരോധന രംഗത്ത് പ്രവര്‍ത്തിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസറോട് ചോദിച്ചപ്പോള്‍ കാര്‍ഡില്‍ കര്‍പ്പൂരവും ഗ്രാമ്പുവും ജാതിക്കയുമാണുള്ളത് എന്നാണ് കണ്ടെത്താനായത്. ഇത് വിതരണം ചെയ്ത മെഡിക്കല്‍ സ്റ്റോറിനെക്കുറിച്ച് അനേ്വഷിച്ചപ്പോള്‍ ഏതോ ബാഗ് നിര്‍മ്മാണ കമ്പിനിയുടെ വിലാസമാണ് ലഭിച്ചത്. അവര്‍ക്കാണെങ്കില്‍ ഇതെക്കുറിച്ച് ഒന്നും അറിയുകയുമില്ല. മിക്കവാറും അവരുടെ അഡ്രസ് ഉപയോഗിച്ച് മറ്റാരോ ഒളിഞ്ഞു നിന്ന് ചെയ്തതാവാം എന്ന് സംശയിക്കേണ്ടിരിയിരിക്കുന്നു.
(അവലംബം: ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍)
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…