gnn24x7

കോവിഡിന്റെ പേരില്‍ വന്‍തട്ടിപ്പ് : കര്‍പ്പൂരവും ഗ്രാമ്പുവും ചേര്‍ത്ത് ‘കോവിഡ് സുരക്ഷാ കാര്‍ഡ്’

0
288
gnn24x7

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ ദില്ലിയില്‍ കോവിഡ് വ്യാപകമായി ആശങ്കകള്‍ ജനിക്കുന്നതിനിടെ ഇതാ സാഹചര്യം മുതലിട്ട് കോവിഡിന്റെ പേരില്‍ വന്‍ തട്ടിപ്പ്. അന്ധവിശ്വാസവും സാഹചര്യവും മുതലിട്ടാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. വൈറസ് കാര്‍ഡ് എന്ന പേരിലാണ് ഇത് പ്രചരണം നടക്കുന്നത്. ഈ കാര്‍ഡ് കഴുത്തിലിട്ട് നടന്നാല്‍ അറുപത് ദിവസത്തോളം കൊറോണ വരില്ലെന്നാണ് അവരുടെ വാഗദാനം. എന്നാല്‍ ഇവ വിതരണം ചെയ്യുന്നതാവട്ടെ മെഡിക്കല്‍ ഷോപ്പുകള്‍ വഴിയുമാണ്. എന്നാല്‍ ഈ കാര്‍ഡിലാവട്ടെ നിര്‍മ്മാതാക്കളുടെ വ്യക്തമായ പേരോ വിവരങ്ങളോ ഒന്നും തന്നെ ഇല്ലതാനും.

എല്ലാവരിലും കൊറോണ പേടി വ്യാപകമായ ഈ സാഹചര്യമാണ് അവര്‍ ദുരുപയോഗം ചെയ്യുന്നത്. ചാന്ദ്‌നി ചൗക്കിലാണ് ഏഷ്യനെറ്റ് ന്യൂസ് സംഘം ഇത് കണ്ടെത്തുന്നത്. തിരക്കില്‍ നടന്നു പോവുന്ന വ്യക്തിയുടെ കഴുത്തില്‍ ഐഡന്റിറ്റി കാര്‍ഡുപോലെ എന്തോ കിടക്കുന്നത് കണ്ട് അവര്‍ ശ്രദ്ധിച്ചു. ആദ്യം പൊതുപ്രവര്‍ത്തകരോ, ആരോഗ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയോ മറ്റോ ആണെന്ന് ധരിച്ചു. പിന്നീട് അതിനെപ്പറ്റി യുവാവിനോട് ചോദിച്ചപ്പോഴാണ് ഇത് കൊറോണയെ പ്രതിരോധിക്കുവാനുള്ള മാര്‍ഗ്ഗമാണെന്ന് പറഞ്ഞപ്പോഴാണ് അവര്‍ ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്.

വിശദമായ അന്വേഷണം ചെന്നെത്തിച്ചത് പ്രധാനപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്യുന്ന ഒരു ഡ്രഗ് സ്റ്റോറിലാണ്. അവിടെ ചെന്ന് ഇതെപ്പറ്റി ചോദിച്ചുമ്പോഴേക്കും ഇതിന്റെ ഒരു വലിയ കെട്ട് എടുത്ത് പുറത്തിട്ട് ഇതിന്റെ ഗുണങ്ങളെപ്പറ്റി അവര്‍ വിവരിക്കുവാന്‍ തുടങ്ങി. അറുപത് ദിവസം വരെ കഴുത്തിലണിഞ്ഞു നടന്നാല്‍ വൈറസില്‍ നിന്നും രക്ഷപ്പെടാമെന്നാണ് വാഗ്ദാനം. ഒരെണ്ണത്തിന് 250 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ എണ്ണം എടുക്കുമ്പോള്‍ വില കുറച്ചു കിട്ടുമെന്നാണ് വാദം.

എന്നാല്‍ ഈ കാര്‍ഡിന്റെ നിജസ്ഥിതയെക്കുറിച്ച് കോവിഡ് പ്രതിരോധന രംഗത്ത് പ്രവര്‍ത്തിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസറോട് ചോദിച്ചപ്പോള്‍ കാര്‍ഡില്‍ കര്‍പ്പൂരവും ഗ്രാമ്പുവും ജാതിക്കയുമാണുള്ളത് എന്നാണ് കണ്ടെത്താനായത്. ഇത് വിതരണം ചെയ്ത മെഡിക്കല്‍ സ്റ്റോറിനെക്കുറിച്ച് അനേ്വഷിച്ചപ്പോള്‍ ഏതോ ബാഗ് നിര്‍മ്മാണ കമ്പിനിയുടെ വിലാസമാണ് ലഭിച്ചത്. അവര്‍ക്കാണെങ്കില്‍ ഇതെക്കുറിച്ച് ഒന്നും അറിയുകയുമില്ല. മിക്കവാറും അവരുടെ അഡ്രസ് ഉപയോഗിച്ച് മറ്റാരോ ഒളിഞ്ഞു നിന്ന് ചെയ്തതാവാം എന്ന് സംശയിക്കേണ്ടിരിയിരിക്കുന്നു.

(അവലംബം: ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here