Top News

‘ധനുഷ് പ്രതികാരം ചെയ്യുന്നു’; കോപ്പിറൈറ്റ് വിവാദത്തിൽ ധനുഷിനെതിരെ പരസ്യ വിമർശനവുമായി നയൻതാര

നടൻ ധനുഷിനെതിരെ ആഞ്ഞടിച്ച് നയൻതാര. തൻ്റെ വരാനിരിക്കുന്ന ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിക്ക് ധനുഷിൻ്റെ കോപ്പിറൈറ്റ് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നയൻതാര വിമർശനവുമായി രംഗത്തെത്തിയത്. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി ധാനിൽ നിന്നുള്ള ക്ലിപ്പുകൾ ഡോക്യുമെൻ്ററിയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ധനുഷ് വക്കീൽ നോട്ടീസ് അയച്ചത്. വർഷങ്ങളായി ധനുഷ് പുലർത്തിയിരുന്ന “പ്രതികാരം” ആണിതെന്ന് നയനതാര തുറന്ന കത്തിൽ അപലപിച്ചു. ഡോക്യുമെൻ്ററിയിലെ ചില ക്ലിപ്പുകൾ അനധികൃതമായി ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടും ചിത്രത്തിലെ ഗാനങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കുന്നതിന് ധനുഷ് അനുമതി നിഷേധിച്ചത് കത്തിൽ പരാമർശിക്കുന്നു. ഡോക്യുമെൻ്ററിയുടെ ട്രെയ്‌ലർ റിലീസിന് ശേഷം എടുത്ത നിയമനടപടിയിൽ നയൻതാര നിരാശ രേഖപ്പെടുത്തുകയും അത് വ്യക്തിപരമായ പകയാണെന്ന് വിമർശിക്കുകയും ചെയ്തു.

നയന്‍താരയ്ക്ക് പിന്നാലെ ധനുഷിനെതിരെ തുറന്നടിച്ച് വിഘ്‌നേഷ് ശിവനും രംഗത്തെത്തി . നിര്‍മ്മാതാവും സംവിധായകനുമായമായ വിഘ്‌നേഷ് ധനുഷിന്റെ തന്നെ വാക്കുകള്‍ താരത്തിനെതിരെയുള്ള ആയുധമാക്കിയാണ് പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിക്കിയുടെ പ്രതികരണവും. ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി നയന്‍താര രംഗത്തെത്തിയതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ പ്രതികരണം. ധനുഷിന്റെ പഴയൊരു വീഡിയോ പങ്കുവച്ചു കൊണ്ടാണ് വിക്കിയുടെ പ്രതികരണം. വീഡിയോയ്‌ക്കൊപ്പം പത്ത് കോടി ആവശ്യപ്പെട്ടു കൊണ്ട് ധനുഷ് അയച്ച വക്കീല്‍ നോട്ടീസും വിക്കി പങ്കുവച്ചിട്ടുണ്ട്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള ധനുഷിന്റെ വീഡിയോയാണ് വിക്കി പങ്കുവച്ചിരിക്കുന്നത്. നെഗറ്റവിറ്റിയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെയാണ് വീഡിയോയില്‍ ധനുഷ് സംസാരിക്കുന്നത്.

ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് വിക്കി പറയുന്നത്. ഇതൊക്കെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും. ആളുകളില്‍ മാറ്റമുണ്ടാകുന്നതിനും മറ്റുള്ളവരുടെ സന്തോഷത്തില്‍ സന്തോഷം കണ്ടെത്താന്‍ അവര്‍ക്ക് കഴിയണേ എന്നും ആത്മാര്‍ത്ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നാണ് വിഘ്നേശ് ശിവന്‍ കുറിച്ചിരിക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

5 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

6 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

7 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

7 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

7 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

7 hours ago