ന്യൂഡല്‍ഹി: യു.കെയില്‍ നിന്നും ഇന്ത്യയിലെത്തിയ ആറുപേര്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് നിരിക്ഷണത്തിലായിരുന്നു. ഇവരുടെ വൈറസ് പുതിയ ജനതിക വകഭേദം വന്നതാണെന്ന് അറിയുവാന്‍ ടെസ്റ്റുകള്‍ക്ക് അയച്ചിരുന്നു. അവ പുതിയ ഇനത്തിലുള്ള വൈറസാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
പുതിയ വൈറസ് ബാധിതര്‍ മൂന്നുപേര്‍ ബംഗ്ലൂരുവിലും രണ്ടുപേര്‍ ഹൈദരാബാദിലും ഒരാള്‍ പൂണയിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹൈദരാബാദ് സി.സി.എം.ബി, പൂണെ എന്‍.ഐ.വി ലാബുകളിലാണ് ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി നല്‍കിയിരുന്നത്. ഇന്ന് കാലത്ത് സാമ്പിളുകള്‍ ബ്രിട്ടണില്‍ കണ്ടുവന്ന പുതിയ വൈറസ് ഇനമായ ‘എന്‍. 501 വൈ’ എന്ന ഇനമാണെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ വ്യാപനം സാധാരണ കൊറോണ വൈറസിനേക്കാള്‍ പത്തുമടങ്ങ് കൂടുതലാണ്. എന്നാല്‍ മറ്റു പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടോ എന്നതില്‍ ഗവേഷണം നടന്നു വരുന്നതേ ഉള്ളൂ.
നവംബര്‍ 25 ന് ശേഷം ഇന്ത്യയിലേക്ക് യാത്ര ചെയ്ത എല്ലാ യാത്രക്കാരെയും കണ്ടെത്തി അവരെ ടെസ്റ്റുകള്‍ക്ക് വിധേയരാക്കി. അവരില്‍ 144 പേരുടെ റിസള്‍ട്ട് മാത്രമാണ് കോവിഡ് പോസ്റ്റീവ് ആയത്. ഇതില്‍ മുഴുവന്‍ ആളുകളുടെയും ശ്രവസാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ ആറുപേരുടെ മാത്രമാണ് ഈ ജനിതക ഘടനയിലുള്ളതെന്ന് സ്ഥിരീരികരിച്ചത്. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തിവരികയാണ്. റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…