Top News

പ്രവാസിക്കൾക്കും ആധാർ നിർബന്ധം; വിദേശ പൗരത്വം സ്വീകരിച്ചവർക്കും അപേക്ഷിക്കാം; KYC രേഖയായി ആധാർ ഉപയോഗിക്കാം

രാജ്യത്തിന്റെ ഏകീകൃത – സവിശേഷ തിരിച്ചറിയൽ സംവിധാനമായ ആധാർ ഇനിമുതൽ പ്രവാസികൾക്കും നിർബന്ധം. ലോകത്ത് എവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കും ഇനി ആധാർ നിർബന്ധമാണ്. അതേസമയം, ഓവർസീസ് ഇന്ത്യൻ പൗരത്വമുള്ളവർക്ക് (മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം സ്വീകരിച്ചവർ, ഗ്രീൻകാർഡ് ഉള്ളവർ) ആധാർ എടുക്കണമെങ്കിൽ കുറഞ്ഞത് 182 ദിവസം ഇന്ത്യയിൽ താമസിക്കണമെന്ന നിബന്ധനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ഈ നിബന്ധനയില്ല. പ്രവാസികൾക്കു മാത്രമായി പ്രത്യേക ആധാർ സംവിധാനവും നിലവിൽ വന്നു. ഇന്ത്യയിൽ തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ട ഏതു സാഹചര്യത്തിലും പ്രവാസികൾക്ക് ആധാർ ഉപയോഗിക്കാം. ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പ്രവാസിക്ക് അവരുടെ കെവൈസി (നോ യുവർ കസ്റ്റമർ) രേഖയായി ആധാർ ഉപയോഗിക്കാം.

ഏതെങ്കിലും ആധാർ സേവാ കേന്ദ്രത്തിലോ അക്ഷയ കേന്ദ്രത്തിലോ നേരിട്ടു പോയി വേണം അപേക്ഷ നൽകാൻ. പ്രവാസികളുടെ ആധാർ കാർഡിൽ എൻആർഐ എന്നു പ്രത്യേകം രേഖപ്പെടുത്തും. പ്രവാസികൾക്ക് ആധാർ ഇല്ലാത്തതിനാൽ, പല സർക്കാർ ഇടപാടുകളിലും തടസ്സംനേരിട്ടിരുന്നു. പുതിയ സംവിധാനത്തോടെ ഈ പ്രശ്നങ്ങൾക്കു പരിഹാരമാകും. വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്ക് (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) ആധാറിനായി അപേക്ഷിക്കാം. പൗരത്വം തെളിയിക്കുന്ന രേഖയല്ലാത്തതിനാൽ വിദേശ പൗരത്വം ഉള്ളവർക്കും ആധാർ എടുക്കാം. അപേക്ഷിക്കുന്നതിന് മുൻപ് കുറഞ്ഞത് 182 ദിവസം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചിരിക്കണം എന്നു നിബന്ധനയുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

6 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

8 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

10 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

11 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

1 day ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

1 day ago