Categories: Top News

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

ഫെബ്രുവരി 1നാണ് വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയത്. ഈ കേസില്‍ ദയാഹര്‍ജി സമര്‍പ്പിച്ച രണ്ടാമത്തെ പ്രതിയാണ് വിനയ് ശര്‍മ്മ. കേസിലെ മറ്റൊരു പ്രതിയായ മുകേഷ് കുമാര്‍ സി൦ഗിന്‍റെ ദയാഹര്‍ജി രാഷ്ട്രപതി മുന്‍പേ തള്ളിയിരുന്നു.

അതേസമയം, ഒരു കൊടും കുറ്റവാളിയെ വധശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് അഭിഭാഷകന്‍ എ പി സിംഗ്. തന്‍റെ കക്ഷിയുടെ മാനസിക നില ശരിയല്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ഇദ്ദേഹം കോടതിയില്‍ വാദിച്ചത്.

“വിനയ് ശർമയുടെ മാനസിക നില ശരിയല്ല, മാനസിക പീഡനത്തെത്തുടർന്ന് വിനയ് “mental trauma” യിലൂടെകടന്ന് പോകുകയാണ്. ഈയവസ്ഥയില്‍ തന്‍റെ കക്ഷിയെ തൂക്കിക്കൊല്ലാൻ കഴിയില്ല. ജയിലില്‍ മനോരോഗ വിദഗ്ദ്ധന്‍ തന്‍റെ കക്ഷിയെ നിരന്തരം പരിശോധിക്കുന്നുവെന്നും മരുന്നുകൾ നൽകി വരുന്നുണ്ട്”, അഭിഭാഷകന്‍ എ പി സിംഗ്  കോടതിയില്‍ പറഞ്ഞിരുന്നു.

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ അനുസരിച്ച് തൂക്കിക്കൊല്ലുന്ന സമയത്ത്, കുറ്റവാളികൾ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം, ഒരു രോഗവും ഉണ്ടാകരുത്. ഈ അവസരമാണ് ഇപ്പോള്‍ വിനയ് ശര്‍മ്മയ്ക്കുവേണ്ടി അഭിഭാഷകന്‍ എ പി സിംഗ് പുറത്തെടുത്തത്.

എന്നാല്‍, ഇദ്ദേഹത്തിന്‍റെ വാദം കോടതിയില്‍ വിലപ്പോയില്ല. ഫെബ്രുവരി 12ന് നടന്ന വിനയ് ശര്‍മ്മയുടെ മെഡിക്കൽ റിപ്പോർട്ട് തുഷാര്‍ മെഹ്ത കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതി വിനയ് ശര്‍മ്മയെ മാനസികമോ ശാരീരികമോ ആയ യാതൊരു വിധ പ്രശ്നങ്ങളും അലട്ടുന്നില്ല എന്ന് ആ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ഇനി പ്രതികളിലൊരാളായ പവന്‍ ഗുപ്തയാണ് ദയാഹര്‍ജിയ്ക്കായി അവശേഷിക്കുന്നത്. ദയാഹര്‍ജി രാഷ്ട്രപതി തള്ളിയാല്‍ 14 ദിവസം വരെ ശിക്ഷ നടപ്പിലാക്കാന്‍ പാടില്ലെന്നാണ് ജയില്‍ ചട്ടം. അതുകൊണ്ട്‌ തന്നെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളും.

ഡല്‍ഹി ജയില്‍ ചട്ടമനുസരിച്ച് ദയാഹര്‍ജിയടക്കം നിയമത്തിന്‍റെ എല്ലാ പഴുതുകളും അടഞ്ഞതിനുശേഷം മാത്രമേ ഒരു കുറ്റവാളിയെ തൂക്കികൊല്ലാന്‍ സാധിക്കൂ. വധശിക്ഷ ഉറപ്പായപ്പോള്‍, വധശിക്ഷ വൈകിക്കാനുള്ള തിരക്കിലാണ് നിര്‍ഭയ കേസിലെ പ്രതികള്‍ എന്നത് നിയമസഹായം തേടുന്നതില്‍ കാണിക്കുന്ന കാലതാമസം വ്യക്തമാക്കുന്നുണ്ട്.

അതേസമയം, പ്രതികളുടെ അഭിഭാഷകന്‍ നിയമസഹായം തേടുന്നതില്‍ കാണിക്കുന്ന കാലതാമസത്തെ ചോദ്യം ചെയ്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ് രംഗത്തെത്തി. ഇവര്‍ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയാണെന്നും കുറ്റവാളികളുടെ അഭിഭാഷകർ, അവര്‍ക്ക് അര്‍ഹതപ്പെട്ട നിയമപരമായ പരിഹാരങ്ങൾ ഉപയോഗിക്കാൻ വളരെയധികം സമയമെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Newsdesk

Recent Posts

ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ…; ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് “ആഘോഷം” – ഗാനമെത്തി

ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…

11 hours ago

ഡബ്ലിനിൽ ടാക്സി ഡ്രൈവർമാർ ഇന്ന് വീണ്ടും പ്രതിഷേധം നടത്തും

ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…

12 hours ago

സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയം പിൻവലിച്ചു

സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…

14 hours ago

ഗാർഡയിൽ എക്സിക്യൂട്ടീവ് ഓഫീസറാകാൻ മലയാളികൾക്ക് അവസരം; ഡിസംബർ 5ന് മുൻപ് അപേക്ഷിക്കാം

An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…

15 hours ago

എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അയർലണ്ടിൽ ജോലി ചെയ്യാൻ അവകാശം

ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…

16 hours ago

രാജു കുന്നക്കാട്ടിന് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്

ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള  2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…

21 hours ago