മാഹി: കൊവിഡ് ബാധിച്ച് കേരളത്തില്‍ ഒരു മരണം കൂടി. കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന. മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് ആണ് മരിച്ചത്. 71 വയസ്സായിരുന്നു.
നാലു ദിവസമായി പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഇയാളുടെ സ്ഥിതി ഗുരുതരാവസ്ഥിയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ഇന്ന് രാവിലെ 7.15 ഓടെയാണ് മഹറൂഫ് മരിച്ചത്. അതേസമയം മഹറൂഫിന് കൊവിഡ് ബാധിച്ചതെങ്ങനെയെന്ന കാര്യം വ്യക്തമല്ല.
മഹറൂഫ് മതചടങ്ങുകളിലും പൊതു പരിപാടികളിലും പങ്കെടുത്തതായി അധികൃതര്‍ പറയുന്നു.
രണ്ടാഴ്ച മുമ്പാണ് മഹറൂഫിന് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് മാര്‍ച്ച് 26ന് തലശ്ശേരിയിലെ ടെലി സെന്ററിലേക്ക് കൊണ്ടു പോവുകയായരുന്നു.
30ാം തീയതിതന്നെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അവിടെ നിന്ന് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യ നില കൂടുതല്‍ വഷളാവുകയും ചെയ്തു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇയാള്‍ക്ക് ഹൃദ്രോഗവും വൃക്ക സംബന്ധമായ രോഗവുമുണ്ടായിരുന്നു.
മഹറൂഫ് നൂറിലേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അതില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 26 പേരുടെ സ്രവം പരിശോധിച്ചെങ്കിലും അവര്‍ക്കൊന്നും രോഗബാധ കണ്ടെത്താനായിട്ടില്ല.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…