കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന വയനാട് കല്‍പറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ദുബായില്‍നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഘത്തിലുള്ള സ്ത്രീയാണ് മരിച്ചത്. ദുബായില്‍ സ്ഥിര താമസമാക്കിയ ഇവര്‍ അര്‍ബുദ ചികിത്സക്കായാണ് കേരളത്തിലേക്ക് വന്നത്. കേരളത്തിലെത്തിയ ഇവരെ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍, എത്തിയ ഉടനെത്തന്നെ ഇവര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് ഇവരെ മാറ്റിയത്.
അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ഇവര്‍ ചികിത്സയിലായിരുന്നു. അര്‍ബുദത്തെത്തുടര്‍ന്ന് വൃക്കയും കരളം തലച്ചോറും തകരാറിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശരീരത്തിന്റെ മിക്ക അവയവങ്ങളും പ്രവര്‍ത്തന രഹിതമായിരുന്നു.
അര്‍ബുദത്തോടൊപ്പം കൊവിഡ് കൂടി ബാധിച്ചത് ഇവരുടെ ആരോഗ്യസ്ഥിതി വഷളാക്കിയിരുന്നെന്നാണ് വിവരം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇവരുടെ സംസ്‌കാരം നടത്തുന്ന കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തീരുമാനമെടുത്തുകൊണ്ടിരിക്കുകയാണ്. ആമിനയ്ക്ക് എവിടെനിന്നാണ് രോഗം വന്നത് ഇവരില്‍നിന്ന് ആര്‍ക്കെങ്കിലും രോഗം പടര്‍ന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.
ആമിനയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…
വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…
സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…
ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…