Categories: Top News

ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.

2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിനു വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. മകന്‍ എം.ആര്‍ രാജാകൃഷ്ണനായിരുന്നു സംഗീത സംവിധായകന്‍. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ലളിതഗാനങ്ങളുടെ വരികളും പത്മജ എഴുതിയിട്ടുണ്ട്.

ഓഡിയോഗ്രാഫറായ എം.ആര്‍. രാജാകൃഷ്ണന്‍, കാര്‍ത്തിക എന്നിവരാണ് മക്കള്‍. സംഗീതജ്ഞ കെ. ഓമനക്കുട്ടി, ഗായകന്‍ എം.ജി.ശ്രീകുമാര്‍ എന്നിവര്‍ ഭര്‍തൃസഹോദരങ്ങള്‍.

Newsdesk

Recent Posts

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

1 hour ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

7 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

18 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

20 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

1 day ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

1 day ago