തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാൻസലർ പദവിയിലിരുന്ന് കൊണ്ട് കേരളത്തിലെ സർവകലാശാലകളെ അപകീർത്തിപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സർവ അധികാരങ്ങളും തന്നിലാണ് എന്ന് കരുതിയാൽ അവിടെ ഇരിക്കാമെന്നേയുള്ളൂ. ഇതൊന്നും ആരും അംഗീകരിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾക്കെതിരേ സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചുരുങ്ങിയ കാലത്തിനകം തന്നെ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നേട്ടങ്ങൾ ഏറ്റവും അസ്വസ്ഥതപ്പെടുത്തിയത് ആർ.എസ്.എസിനേയും സംഘ്പരിവാറിനേയുമാണ്. അവർ ആഗ്രഹിക്കുന്നത് ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന യുവാക്കളുള്ള സർവകലാശാലകളും കോളേജുകളും തങ്ങളുടെ വരുതിയിലാക്കണമെന്നാണ്. അതിനായി കരുനീക്കുകയാണ് അവർ. ഭരണഘടനാ മൂല്യങ്ങളെ തകിടം മറിക്കുന്ന വർഗീയ ശക്തികൾ രാജ്യത്തെ പല സർവകശാലകളിലും പിടിമുറുക്കുകയാണ്. ഇത് കേരളത്തിലും നടത്താനാണ് അവർ ശ്രമിക്കുന്നത്. അതിനെതിരെ ശക്തമായ നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
സർവകലാശാലകളുടെ ചാൻസലർപദവി കേരള നിയമസഭ നൽകിയതാണ്.ആ പദവിയിലിരുന്ന് കേരളത്തിലെസർവകലാശാലകളെ ആകഅപകീർത്തിപ്പെടുത്തുന്ന നിലപാട് ആ സ്ഥാനത്തിന്റെ ധർമ്മത്തിന് ചേർന്നതല്ല. ആദ്യം അധ്യാപകർകൊള്ളില്ലെന്നായിരുന്നു പറഞ്ഞത്. പിന്നെ തിരഞ്ഞെടുക്കപ്പെട്ട സെനറ്റ്, സിൻഡിക്കേറ്റ്ഇവർക്കെല്ലാവർക്കുമെതിരേ തിരിഞ്ഞു. ഇപ്പോൾ വൈസ് ചാൻസലർമാരെ പുറത്താക്കാനാണ് ശ്രമിക്കുന്നത്. കോടതിയിൽ ചോദ്യം ചെയ്യപ്പെടാത്ത വി.സിമാരുടെ നിയമനത്തെയാണ് ചോദ്യം ചെയ്യപ്പെട്ട ഒന്നിന്റെ പേരിൽ നിയമപരമല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നത്. ജുഡീഷ്യറിക്കും മേലെയാണ് താൻ എന്ന ഭാവമാണ് പ്രകടമാക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല. പ്രതിപക്ഷ പാർട്ടികൾഭരിക്കുന്നിടത്തെല്ലാം ഗവർണർമാരെസംഘ്പരിവാർ രാഷ്ട്രീയമായിഉപയോഗിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിനുള്ളഭരണഘടനാപരമായ അവകാശങ്ങളെ പോലും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെപോലും മറികടന്നുകൊണ്ട്ഇടപെടുകയും സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർക്കാനുള്ള ശ്രമമമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ജെ.എൻ.യു. ജാമിയ മിലിയ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ളസർവകലാശാലകളിലുണ്ടായസംഘർഷങ്ങളെചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…