Categories: Top News

നിര്‍ഭയാ കേസ് പ്രതി മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി

ന്യൂദല്‍ഹി: നിര്‍ഭയാ കേസ് പ്രതി മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി. ദയാഹരജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിനായി ദല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയത്. ദയാഹരജി പരിഗണനയിലുള്ളതിനാല്‍ മരണ വാറണ്ട് പ്രകാരമുള്ള 22 ന് വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു.

ഇന്ന് 3.30 ന് മരണവാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പട്യാല ഹൗസ് കോടതി പരിഗണിക്കും. ശിക്ഷ ഫെബ്രുവരി 1 ന് വധശിക്ഷ നടന്നേക്കുമെന്നാണ് അറിയുന്നത്.

ഇന്നലെ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ദയാഹരജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രി കേന്ദ്രആഭ്യന്തരമന്ത്രാലയം ഫയല്‍ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.

ദയാഹരജിയില്‍ ഒരു പകല്‍ കഴിയുന്നതിന് മുന്‍പ് തന്നെ രാഷ്ട്രപതി തീരുമാനം എടുക്കുകയായിരുന്നു. ഇന്ന രാവിലെ പ്രതികളുടെ ശിക്ഷ വൈകിക്കുന്നതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ രംഗത്ത് വന്നിരുന്നു.തന്റെ മകളുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്നായിരുന്നു അമ്മ പറഞ്ഞത്.

അതേസമയം ഈ മാസം 22 ാം തിയക്ക് മുന്‍പ് മറ്റുള്ള രണ്ട് പ്രതികളും തിരുത്തല്‍ ഹരജി നല്‍കുമെന്നാണ് അറിയുന്നത്.

നിര്‍ഭയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയായിരുന്നു പ്രതികളിലൊരാളായ മുകേഷ് തിരുത്തല്‍ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതും പിന്നീട് ഇത് തള്ളിയതോടെ ദയാഹരജിയുമായി രാഷ്ട്രപതിയെ സമീപിക്കുന്നതും.

സംഭവത്തില്‍ ലൈംഗികാതിക്രമത്തിനും കൊലപാതകക്കുറ്റത്തിനും കേസെടുത്ത് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളായിരുന്നു.

കേസില്‍ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി 2017 ല്‍ നിര്‍ഭയക്കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.


Newsdesk

Recent Posts

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

11 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

13 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

15 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

24 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

2 days ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago