പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് എ.ഐ.സി.സി അധ്യക്ഷ പ്രിയങ്കാ ഗാന്ധി മോദിയുടെ മണ്ഡലത്തില്‍. പൗരത്വനിയമത്തിനെതിരെ പ്രതിഷേധത്തിനിടെ അറസ്റ്റിലായവരെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക വരാണസിയിലെത്തിയത്.
പ്രിയങ്ക ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിവെ വിദ്യാര്‍ത്ഥികളെയും സന്ദര്‍ശിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പൗരത്വ നിയമത്തിനെതിരെ പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിക്കാനാണ് പ്രിയങ്ക യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തുന്നത്.
പ്രതിഷേധങ്ങളില്‍ മുന്നില്‍നിന്ന നയിച്ച ഏക്താ ശേഖര്‍ സിങിനെയും ഭര്‍ത്താവ് രവി ശേഖര്‍ സിങിനെയും പ്രിയങ്ക സന്ദര്‍ശിക്കും. ദളിത് ആക്ടിവിസറ്റ് അനൂപ് ശ്രമികിനെയും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ദീപകിനെയും പ്രിയങ്ക സന്ദര്‍ശിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് ആക്ടിവിസ്റ്റുകളെയും പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധങ്ങളില്‍ പല സ്ഥലങ്ങളിലും പ്രിയങ്ക നേരിട്ടെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകളിലും പ്രിയങ്ക എത്തിയിരുന്നു.
ഡാളസ്: 1954-ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാളസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ…
കോർപ്പസ് ക്രിസ്റ്റി (ടെക്സസ്): അമേരിക്കയിലെ യുവാൾഡെ റോബ് എലിമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പിനിടെ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് വിചാരണ നേരിട്ട മുൻ…
സാൻഫ്രാൻസിസ്കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്ററ്വും പ്രമുഖ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ "പത്തനംതിട്ട…
ഡാളസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ചെയർമാനായി പാസ്റ്റർ തോമസ് മുല്ലയ്ക്കലും കോ-ചെയർമാനായി…
ലണ്ടൻ: പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും കാൽടെക് (Caltech) പ്രൊഫസറുമായ ശ്രീനിവാസ് കുൽക്കർണിക്ക് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ (RAS) പരമോന്നത ബഹുമതിയായ…
ലണ്ടൻ: ഒരു കൗമാരക്കാരിയെ 25 വർഷത്തിലേറെ കാലം വീട്ടടിമയായി താമസിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ ബ്രിട്ടീഷ് സ്വദേശിനി അമാൻഡ…