gnn24x7

യു.പിയില്‍ കളമൊരുക്കാന്‍ പ്രിയങ്ക; മോദിയുടെ മണ്ഡലത്തില്‍ സന്ദര്‍ശനം; പൗരത്വ നിയമത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ കാണും

0
298
gnn24x7

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് എ.ഐ.സി.സി അധ്യക്ഷ പ്രിയങ്കാ ഗാന്ധി മോദിയുടെ മണ്ഡലത്തില്‍. പൗരത്വനിയമത്തിനെതിരെ പ്രതിഷേധത്തിനിടെ അറസ്റ്റിലായവരെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക വരാണസിയിലെത്തിയത്.

പ്രിയങ്ക ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിവെ വിദ്യാര്‍ത്ഥികളെയും സന്ദര്‍ശിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പൗരത്വ നിയമത്തിനെതിരെ പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിക്കാനാണ് പ്രിയങ്ക യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തുന്നത്.

പ്രതിഷേധങ്ങളില്‍ മുന്നില്‍നിന്ന നയിച്ച ഏക്താ ശേഖര്‍ സിങിനെയും ഭര്‍ത്താവ് രവി ശേഖര്‍ സിങിനെയും പ്രിയങ്ക സന്ദര്‍ശിക്കും. ദളിത് ആക്ടിവിസറ്റ് അനൂപ് ശ്രമികിനെയും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ദീപകിനെയും പ്രിയങ്ക സന്ദര്‍ശിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ബി.ജെ.പിയുടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് ആക്ടിവിസ്റ്റുകളെയും പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധങ്ങളില്‍ പല സ്ഥലങ്ങളിലും പ്രിയങ്ക നേരിട്ടെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകളിലും പ്രിയങ്ക എത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here