Top News

മുണ്ടക്കൈയിൽ രക്ഷാദൗത്യം തുടർന്ന് സൈന്യം; മരണം 177 കടന്നു

വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ മരണസംഖ്യ 177ലെത്തി. ഈ കണക്ക് ഇനിയും ഉയരാനാണ് സാധ്യത. തെരച്ചിൽ അതീവ ദുഷ്കരമാക്കുന്നത് ചെളിമണ്ണും കൂറ്റൻ പാറക്കെട്ടുകളുമാണ്. ചെളി നിറഞ്ഞതിനെ തുടർന്ന് മണ്ണിൽ കാലുറപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. അതേ സമയം ബെയിലി പാലം നിർമാണം ഇന്ന് പൂർത്തിയാകില്ലെന്ന് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചു. പാലത്തിന്റെ നിർമാണം നാളെ മാത്രമേ പൂർത്തിയാകൂ. മുണ്ടക്കൈയിൽ തെരച്ചിൽ ഇനിയും വൈകും.

തെരച്ചിലിനായി മണ്ണുമാന്തി അടക്കം യന്ത്രങ്ങൾ എത്തുന്നത് വൈകുമെന്ന് അധികൃതർ അറിയിക്കുന്നു. ഇന്ന് രാവിലെ ആറ് മണിമുതൽ സൈന്യം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിന്റെ രണ്ടാം നാളായ ഇന്നും മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ഇരുനൂറിലേറെ ആളുകൾ ഇപ്പോഴും കാണാമറയത്താണ്. എന്നാൽ 98 പേരെ കാണാതായെന്നാണ് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കിൽ പറയുന്നത്. ചൂരൽ മലയിൽ 4 സംഘങ്ങളായി തിരിഞ്ഞ് 150 സൈനികരാണ് രക്ഷാദൗത്യം തുടർന്നു കൊണ്ടിരിക്കുന്നത്.

ചൂരൽമലയിൽ നിലംപൊത്തിയ വീട്ടിൽ നിന്നും പിഞ്ചുകുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കൂടുതൽ സങ്കടകരമായ കാഴ്ചകളാണ് മുണ്ടക്കൈയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. മുണ്ടക്കൈയിൽ നിന്ന് ഇന്ന് കണ്ടെടുത്ത എട്ട് മൃതദേഹങ്ങളും തകർന്ന വീടുകൾക്കുള്ളിലായിരുന്നു. കസേരയിൽ ഇരിക്കുന്ന രീതിയിലുള്ള 4 മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. മണ്ണിൽ പുതഞ്ഞ് പോയവരെ തേടിയുള്ള രക്ഷാപ്രവർത്തകരുടെ ദൗത്യം പുരോ​ഗമിക്കുകയാണ്.

Newsdesk

Recent Posts

ഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസം; പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പിഴയിൽ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ…

2 mins ago

സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ, നവംബർ 16-ന് കോടതിയിൽ ഹാജരാക്കും

 ന്യൂയോർക്കിൽ സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ. ക്ലിന്റൺ…

15 mins ago

ഇറാൻ നയം; ചക്ക് ഷൂമറും ട്രംപും തമ്മിൽ രൂക്ഷമായ തർക്കം

വാഷിംഗ്‌ടൺ ഡി സി :വരാനിരിക്കുന്ന സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ചുമതലയേൽക്കുന്നതോടെ ഇറാൻ യുദ്ധം…

25 mins ago

കാലിഫോർണിയയിൽ മരണശിക്ഷ ഇളവ് ചെയ്തു: 548 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കാൻ ഗവർണർ ന്യൂസം

സാക്രമെന്റോ (കാലിഫോർണിയ): കാലിഫോർണിയയിലെ 548 മരണശിക്ഷാ തടവുകാരുടെ ശിക്ഷ പരോളില്ലാത്ത ജീവപര്യന്തം തടവായി കുറയ്ക്കാൻ തീരുമാനിച്ചതായി ഗവർണർ ഗാവിൻ ന്യൂസം…

38 mins ago

അയർലണ്ടിൽ ജോലി പരസ്യങ്ങളിൽ ശമ്പളവിവരം നിർബന്ധമാക്കുന്നു; ശമ്പളം വെളിപ്പെടുത്താതെ ഒഴിവുകൾ പ്രസിദ്ധീകരിക്കാനാകില്ല

അയർലണ്ടിലെ തൊഴിൽ മേഖലയിലെ നിയമങ്ങളിൽ നിർണായക മാറ്റത്തിനൊരുങ്ങി സർക്കാർ. ഇനി മുതൽ ജോലി ഒഴിവുകൾ പരസ്യപ്പെടുത്തുമ്പോൾ അതിന്റെ ശമ്പള നിരക്ക്…

46 mins ago

വിസ റദ്ദാക്കൽ നടപടികൾ കൂടുതൽ കർശനമാക്കി ഓസ്‌ട്രേലിയ; പഴയ ക്രിമിനൽ കേസുകളും പരിശോധിക്കും

രാജ്യത്തെ വിദേശ പൗരന്മാരുടെ വിസ അനുവദിക്കുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച സ്വഭാവ പരിശോധനാ മാനദണ്ഡങ്ങൾ (Character Assessment) കൂടുതൽ കർശനമാക്കി ഓസ്‌ട്രേലിയൻ…

1 hour ago