Top News

അഭിനേതാക്കളുടെ വിലക്കിനെ പിന്തുണച്ച് സജി ചെറിയാൻ; ലഹരി ഉപയോഗത്തിൽ പരാതി കിട്ടിയാൽ നടപടി

നടന്മാരായ ഷെയ്ൻ നിഗമിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകൾ ഏർപ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. താത്കാലിക വിലക്ക് ഏർപ്പെടുത്തിയതിൽ സംഘടനകൾക്കൊപ്പമേ നിൽക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞദിവസം നടന്ന സിനിമമേഖലയിലുള്ളവരുമായുള്ള യോഗത്തിൽ അഭിനേതാക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യം ഉന്നയിക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. അഭിനേതാക്കൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തി സിനിമാരംഗത്ത് വീണ്ടും സജീവമാകുന്നതിൽ ആരും എതിരല്ല. പരാതി നൽകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തന്നെ പറഞ്ഞിട്ടുണ്ട്. രേഖാമൂലം പരാതി നൽകിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതത്വബോധത്തോടുകൂടി സിനിമാമേഖലയെമുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തിൽ ഷൂട്ടിങ് സ്ഥലത്ത് പോയി പരിശോധിക്കാൻ കഴിയില്ല. അതിന് അവർക്ക് അവരുടേതായ നിയമങ്ങളുണ്ട്. അത് അനുസരിച്ചാണ് സിനിമാമേഖല പ്രവർത്തിക്കുന്നതെന്നും സജി ചെറിയാൻ വ്യക്തമാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Newsdesk

Recent Posts

Finglas Strikers Crowned FPL 2026 Champions

Finglas Strikers clinched the title in the Finglas Premier League (FPL) 2026 final held in…

32 mins ago

ഫിംഗ്ലസ് സ്ട്രൈക്കേഴ്സ് FPL 2026 ചാമ്പ്യന്മാർ

അയർലണ്ടിലെ ഫിംഗ്ലസിൽ നടന്ന ഫിംഗ്ലസ് പ്രീമിയർ ലീഗ് (FPL) 2026 ഫൈനലിൽ ഫിംഗ്ലസ് സ്ട്രൈക്കേഴ്സ് കിരീടം നേടി. ആവേശകരമായ മത്സരത്തിൽ…

2 hours ago

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…

18 hours ago

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം; ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…

18 hours ago

ഡബ്ലിൻ സിറ്റി ലോർഡ് മേയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യാൻ പൊതുജനങ്ങൾക്ക് ആദ്യമായി അവസരം

നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…

19 hours ago

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം; രമേശ് ചെന്നിത്തല മുഖ്യാതിഥി

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…

19 hours ago