ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണമെന്ന് സുപ്രീം കോടതി.
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. കൂടാതെ, ലോക്ക്ഡൌണ്‍ വിലക്കുകള്‍ ലംഘിച്ച് നാടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ദേശീയ ദുരന്തനിവാരണ നിയമപ്രകാരമാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ യാത്രക്ക് ആവശ്യമായ നടപടികള്‍ അടിയന്തരമായി ഒരുക്കണമെന്നും അവര്‍ക്കായി രജിസ്ട്രേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും കോടതി പറഞ്ഞു.
കൂടാതെ, സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ റെയില്‍വേ ശ്രമിക് തീവണ്ടികള്‍ അനുവദിക്കണമെന്നും കോടതിയുടെ നിര്‍ദേശം. കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താന്‍ സുപ്രീം കോടതി സ്വമേധയ ഹര്‍ജി എടുത്തു. ജൂലൈ 8നാണ് കോടതി ഈ ഹര്‍ജി പരിഗണിക്കുക.
തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാരുകള്‍ തയാറാക്കിയ എല്ലാ പദ്ധതികളും അനൂകൂല്യങ്ങളും പരസ്യപ്പെടുത്തണമെന്നും തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…
രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ…
അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന…
നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,…
ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ്…