കൊച്ചി: വ്യാജവിസ നൽകി സ്പെയിനിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തുന്ന രണ്ടുപേരെ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി ജോബിൻ മൈക്കിൾ(35) പാലക്കാട് സ്വദേശി പൃഥിരാജ് കുമാർ(47) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ നൽകിയ വ്യാജവിസയുമായി യാത്രചെയ്ത യുവതി ഉൾപ്പെടെയുള്ള മൂന്നുപേരെ അടുത്തിടെ സ്പെയിനിൽ നിന്ന് ഇന്ത്യയിലേക്ക് തന്നെ നാടുകടത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ പിന്നീട് പോലീസിന് കൈമാറി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംഘം പിടിയിലായത്.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നതിനുള്ള വിസ ലഭിക്കാൻ മതിയായ വിദ്യാഭ്യാസയോഗ്യതയും നടപടിക്രമങ്ങളും ആവശ്യമാണ്. എന്നാൽ തട്ടിപ്പുസംഘം വ്യാജരേഖകൾ നൽകി വ്യാജവിസ സ്വന്തമാക്കുകയും ലക്ഷങ്ങൾ ഈടാക്കി ഇത് മറ്റുള്ളവർക്ക് നൽകുകയുമായിരുന്നു. ആറുലക്ഷം രൂപ വീതമാണ് തട്ടിപ്പിനിരയായവർ പ്രതികൾക്ക് നൽകിയിരുന്നത്.
പ്ലസ് ടു മാത്രം യോഗ്യതയുള്ളവരാണ് വ്യാജ വിസ ചതിയിൽ കുടുങ്ങിയത്. വിസ വ്യാജമാണെന്നറിയാതെ സ്പെയിനിലെത്തിയ ഇവരെയെല്ലാം പിന്നീട് തിരികെ നാട്ടിലേക്ക് തന്നെ കയറ്റിവിടുകയായിരുന്നു. വിസ നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലാത്തവരെ കബളിപ്പിച്ചാണ് പ്രതികൾ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതെന്നും വ്യാജവിസ നൽകിയതെന്നും പോലീസ് പറഞ്ഞു. മനുഷ്യക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട കൂടുതൽ ഏജന്റുമാരെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ഏജന്റുമാരുടെ കെണിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ആർ. രാജീവ്, എസ്.ഐ. ടി.എം. സൂഫി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…
അരുൺ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിഖിൽ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…
വാഷിംഗ്ടൺ: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വിദേശരാജ്യങ്ങളിൽനിന്ന് വിമാനമാർഗം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും പുതിയ ആരോഗ്യ പ്രഖ്യാപനം (Health…
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…
വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…
ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…