ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന അഞ്ചാമത് Bharat Ko Janiye ക്വിസ് മത്സരത്തിന് തുടക്കമായി. ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ ആഗോള ഇന്ത്യൻ പ്രവാസികൾക്കും വിദേശ പൗരന്മാർക്കും അവസരം ഒരുക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. 2024 നവംബർ 11 മുതൽ ഡിസംബർ 11 വരെയാണ് ഓൺലൈനായി ക്വിസ് മത്സരം നടക്കുക. ഇന്ത്യൻ പേഴ്‌സൺ (PIO), നോൺ റെസിഡൻ്റ് ഇന്ത്യൻ (NRI), 15 നും 35 നും ഇടയിൽ പ്രായമുള്ള വിദേശ പൗരന്മാർ എന്നീ മൂന്ന് വിഭാഗങ്ങളിൽ മത്സരത്തിൽ പങ്കെടുക്കാം.
ക്വിസ് പൂർത്തിയാക്കുന്ന മത്സരാർത്ഥികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കും. 30 വിജയികൾക്ക് 2025 ജനുവരി 08 മുതൽ 10 വരെ ഭുവനേശ്വറിൽ നടക്കുന്ന 18-ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷപരിപാടിയിൽ ഭാഗമാകുന്നതിനും, 15 ദിവസത്തെ ഇന്ത്യാ പര്യടനമായ ഭാരത് കോ ജനിയേ യാത്രയിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും. ഇന്ത്യൻ കല, ഇന്ത്യൻ ജനാധിപത്യം, സമ്പദ്‌വ്യവസ്ഥ, ഭൂമിശാസ്ത്രം, സംഗീതത്തിലെയും നൃത്തത്തിലെയും വ്യക്തിത്വങ്ങൾ, ശാസ്ത്രവും സാങ്കേതികവിദ്യയും, ഭാഷകളും സാഹിത്യവും, വിദ്യാഭ്യാസം, ഇന്ത്യൻ കരകൗശല പാരമ്പര്യം, ഇന്ത്യൻ സിനിമ, പ്രശസ്ത വ്യക്തിത്വങ്ങൾ എന്നീ വിഷയങ്ങൾ ആസ്പദമാക്കിയാണ് ക്വിസ്.
13-ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷവേളയിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് 2015-ൽ ഭാരത് കോ ജനിയേ ക്വിസ് ആരംഭിച്ചത്. 2015, 2018, 2020, 2022 വർഷങ്ങളിൽ ഭാരത് കോ ജാനിയെ ക്വിസിൻ്റെ നാല് പതിപ്പുകൾ മന്ത്രാലയം ഇതുവരെ സംഘടിപ്പിച്ചിട്ടുണ്ട്.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ലിങ്ക് സന്ദർശിക്കുക
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…
ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ്…
യൂറോപ്യൻ യൂണിയന്റെ പുതിയ Migration and അസ്യലും ഉടമ്പടി പ്രകാരം കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി Jim O'Callaghan…
വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചു. ലുവാസ് റെഡ് ലൈനിലെ സർവീസുകൾ സ്മിത്ത്ഫീൽഡിനും…
വാടകക്കാർക്ക് ആറ് വർഷം വരെ തുടരാൻ അനുവദിക്കുന്ന പുതിയ വാടക നിയമനിർമ്മാണം പ്രാബല്യത്തിൽ വരുന്നതിന് മുൻപ്, നിലവിലുള്ള വാടകക്കാരെ ഒഴിപ്പിക്കരുതെന്ന്…
2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…