മുംബൈ: വിവാഹശേഷം ഭാര്യയുടെ ഇഷ്ടത്തിനു വിരുദ്ധമായി ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. ഭര്‍ത്താവ് നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കാണിച്ച് യുവതി നല്‍കിയ കേസിലായിരുന്നു മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജശ്രീ ജെ ഘരത് വിധി പറഞ്ഞത്.
പ്രോസിക്യൂഷൻ അനുസരിച്ച്, കഴിഞ്ഞ വർഷം നവംബർ 22 നാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭർത്താവും കുടുംബവും തനിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പരിഹസിക്കുകയും പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ഭർത്താവ് തന്റെ ആഗ്രഹത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി. പിന്നീട് ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.
ഇതിന് ശേഷമാണ് യുവതി ഭർത്താവിനും മറ്റുള്ളവർക്കുമെതിരെ മുംബൈയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ബന്ധം ‘വൈവാഹിക ബലാത്സംഗം’ ആണെന്നും ഇത് വിവാഹമോചനം അവകാശപ്പെടാനുള്ള കാരണമാണെന്നും കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി വിധിച്ചിരുന്നു. സമാനമായ കേസിലാണ് മുംബൈ ഹൈക്കോടതിയുടെ വ്യത്യസ്തമായ നിരീക്ഷണം.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…