Top News

ഒരു രാജ്യം ഒരു വൈദ്യുതി ബില്ല് എന്ന പദ്ധതി ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രം

ഒരു രാജ്യം ഒരു വൈദ്യുതി ബില്ല് എന്ന പദ്ധതി ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ഇതുപ്രകാരം രാജ്യത്ത് ഒരേ വൈദ്യുതി നിരക്കായിരിക്കും ഇനി വരിക. ഇതോടെ വൈദ്യുതി കുറയുകയും ചെയ്യും.

ഇത് സംബന്ധിച്ച കരട് പദ്ധതി കേന്ദ്ര ഊർജ്ജ മന്ത്രാലയം തയ്യാറാക്കിയിരിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള എൽ സംസ്ഥാനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട പദ്ധതി രേഖ കൈമാറിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാം എന്നും കേന്ദ്രം വ്യക്തമാക്കി.

നിരക്ക് ഏകീകരിക്കുന്നതിലൂടെ വൈദ്യുത വില കുറയുമെന്ന് മന്ത്രാലയം അറിയിച്ചു. കേരളത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ യൂണിറ്റിന് 6 രൂപ 5 പൈസ നിരക്കാണ് ചിലവ് വരുന്നത്.

എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി ഒരു യൂണിറ്റിന് ഏകദേശം ഒരു രൂപയെങ്കിലും കുറവ് വരും എന്നാണ് കണക്കാക്കുന്നത്. നിലവിൽ ഓരോ സംസ്ഥാനത്തും വൈദ്യുതി വില നിശ്ചയിക്കുന്നത് വൈദ്യുത ഉത്പാദക കമ്പനികളിൽ നിന്നും വാങ്ങുന്ന വെദ്യുതിയുടെയും അതാത് സംസ്ഥാനങ്ങൾ ഉല്പാദിപ്പിക്കുന്ന വെദ്യുതിയുടെയും ചിലവ് കണക്കാക്കിയാണ്.

രാജ്യം മുഴുവൻ ഒരേ വില എന്ന ആശയം നടപ്പിലാക്കണമെങ്കിൽ സംസ്ഥാനങ്ങൾ പുറമെ നിന്ന് വാങ്ങുന്ന വെദ്യുതിക്ക് ഏർപ്പെട്ട ദീർഘ കാല കരാറുകൾ റദ്ദാക്കേണ്ടിവരും.

Newsdesk

Recent Posts

MNI നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19ന്

ഡബ്ലിൻ: മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…

9 hours ago

ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ല; പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ

പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…

10 hours ago

അയർലണ്ടിൽ വീണ്ടും ചൂട് കൂടും; താപനില 26 ഡിഗ്രി വരെ ഉയരും

അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന്…

1 day ago

ഹൈബ്രിഡ് നയം പാലിക്കാത്ത ജീവനക്കാർക്കെതിരെ സെൻട്രൽ ബാങ്ക്; നിയമം പാലിക്കാത്തവരുടെ പട്ടിക മാനേജർമാർക്ക് നൽകി

വർക്ക്‌ ഫ്രം ഹോം നയം പാലിക്കാത്ത ജീവനക്കാരുടെ പട്ടിക മുതിർന്ന മാനേജർമാർക്ക് കൈമാറി അയർലണ്ടിലെ സെൻട്രൽ ബാങ്ക്. ഹൈബ്രിഡ് ജോലി…

2 days ago

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച ‘ലോ ആൻ്റ് ഓർഡർ’ ടീസർ എത്തി

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവന്മാരുടെ സംഘം .... അവരോടാണു യുദ്ധം...ചോര വീഴ്ത്താതെ,ചോര കൊടുക്കാതെ തീർക്കാൻ പറ്റും... എന്നുറപ്പില്ലാത്ത കളി...രഞ്ജിത്ത് സംവിധാനം ചെയ്യുന്ന…

2 days ago

യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? മറുപടിയുമായി പെയ്മെന്റ് കൗൺസിൽ

ഡൽഹി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ…

2 days ago