ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സെന്‍ട്രല്‍ വിസ്റ്റയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാഷണല്‍ ആര്‍കൈവ്‌സ് ഓഫ് ഇന്ത്യ, നാഷണല്‍ മ്യൂസിയം തുടങ്ങിയ പൈതൃക കെട്ടിടങ്ങള്‍ പൊളിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 20,000 കോടി രൂപ ചെലവിട്ടാണ് സെന്‍ട്രല്‍ വിസ്റ്റ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും ഔദ്യോഗിക വസതികളും പദ്ധതിയുടെ ഭാഗമാണ്.
സെന്‍ട്രല്‍ വിസ്റ്റ അവന്യൂ 2021 സെപ്റ്റംബറിലും പുതിയ പാര്‍ലമെന്റ് മന്ദിരം 2022 ഒക്‌ടോബറിലും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഹൗസിങ്, നഗരകാര്യ മന്ത്രി കൗശല്‍ കിഷോര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
അമൂല്യമായ നിരവധി ശില്‍പങ്ങളും പ്രതിമകളും നാണയങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നത് നാഷണല്‍ മ്യൂസിയത്തിലാണ്. 45 ലക്ഷത്തോളം പുരാവസ്തു രേഖകളാണ് നാഷണല്‍ ആര്‍കൈവ്‌സിലുള്ളത്. സെന്‍ട്രല്‍ വിസ്റ്റ നിര്‍മാണഘട്ടത്തില്‍ ഇവയുടെ സംരക്ഷണത്തെക്കുറിച്ചു പല വിദഗ്ധരും ആശങ്ക ഉയര്‍ത്തിയിരുന്നു എന്നാൽ നിര്‍മാണം നടക്കുമ്പോഴും ഈ സ്ഥാപനങ്ങളിലെ വസ്തുക്കള്‍ ഗവേഷകര്‍ക്കു ലഭ്യമാകുമെന്നും മന്ത്രി കൗശല്‍ കിഷോര്‍ ഉറപ്പു നൽകി.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…