കൊച്ചി: സി.ബി.എസ്.ഇ അംഗീകാരമില്ലാത്തത് മറച്ചുവെച്ച് വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതോടെയാണ് സ്കൂള്‍ മാനെജെര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തത്.
എട്ടാം ക്ലാസ് വരെ മാത്രമാണ് സ്കൂളിന് അംഗീകാരം ഉള്ളത്.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന വിവരം സെപ്തംബറിലേ സ്‌കൂള്‍ മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവെക്കുകയായിരുന്നുവെന്നാണ് രക്ഷകര്‍ത്താക്കള്‍ പറയുന്നത്.
പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിലാണ് സ്‌കൂളിന് അംഗീകാരം ഇല്ലാത്ത കാര്യം രക്ഷിതാക്കള്‍ അറിഞ്ഞത്.വിദ്യര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവും രക്ഷകര്‍ത്താക്കള്‍ക്കുണ്ട്.അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ 2018 ഇൽ സ്കൂൾ പൂട്ടാൻ ഉത്തരവിട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് തുടർ നടപടിയെടുത്തില്ല. സ്കൂൾ മാനേജ്മെന്‍റ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുയായിരുന്നെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…