തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് അന്വേഷണം മേൽത്തട്ടിലേക്ക്…
സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്തുവന്നു.
നിലവിൽ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജറാണ്. ഇവർ മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവർ ഒളിവിലാണെന്നാണ് വിവരം.
തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര പരിരക്ഷയുള്ളവരിൽനിന്നും ബാഗേജുകളിൽനിന്നും കള്ളക്കടത്ത് സാധനങ്ങൾ കണ്ടെത്തുന്നത് അത്യപൂർവമാണ്.
ഇങ്ങനെയുള്ളവരെ പരിശോധിക്കുന്നതും ബാഗേജുകൾ തുറക്കുന്നത് പോലും അപൂർവം. കോൺസുലേറ്റ് ജനറലിന്റെ പേരിൽ സ്വർണക്കടത്ത് കേരളത്തിൽ പിടികൂടുന്നത് ഇതാദ്യവും.
മണക്കാടുള്ള കേരളത്തിലെ യുഎഇയിലെ കോൺസുലേറ്റ് ജനറലിന്റെ പേരിൽ വന്ന ബാഗേജിൽനിന്നാണ് 15 കോടി രൂപയുടെ സ്വർണം പിടിച്ചത്.
ബാഗേജ് തനിക്ക് വന്നതല്ലെന്ന് കോൺസുലേറ്റ് ജനറൽ വ്യക്തമാക്കി. സ്വർണത്തിന്റെ ഉറവിടം കണ്ടെത്താൻ കസ്റ്റംസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. രണ്ടുദിവസം മുമ്പാണ് സ്വർണം വരുന്നതെന്ന വിവരം കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.
യുഎഇ കോൺസുലേറ്റ് ജനറലിന്റെ പേരിലുള്ള ബാഗേജാണ് എന്നത് കുഴപ്പിച്ചു. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇവ പരിശോധിക്കാൻ കസ്റ്റംസിന് അധികാരമില്ല. വിദേശത്തുനിന്നുള്ള വിവരം വിശ്വാസയോഗ്യമായതിനാൽ ബാഗേജ് വിടാനും തയ്യാറായില്ല. തൂക്കവും കാർഡ് ബോർഡ് പെട്ടിയുടെ നിറവുംവരെ കൃത്യമായിരുന്നു.
ബാഗേജ് പിടിച്ചെടുത്ത് പരിശോധിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം ചോദിച്ചു. അനുവാദം ലഭിച്ചയുടൻ കോൺസുലേറ്റ് ജനറലിന്റെ നേരിട്ടുള്ള സാന്നിധ്യവും കസ്റ്റംസ് അഭ്യർഥിച്ചു. തുടർന്ന് ഞായറാഴ്‌ച രാവിലെ കാർഗോ കോംപ്ലക്സിൽ നേരിട്ട് ഹാജരായി.
ബാഗേജിലുണ്ടായിരുന്ന എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണ്ണം കുത്തി നിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡിൽസും ബിസ്കറ്റുമാണ് ഉണ്ടായിരുന്നത്. സ്വർണം എങ്ങനെ കടത്താനായിരുന്നു ഉദ്ദേശ്യമെന്ന് അറിവായിട്ടില്ല. ഇതിന് മുമ്പും ഇത്തരം ബാഗേജുകൾ വന്നിട്ടുണ്ടോയെന്നും സംശയം ഉയർന്നിട്ടുണ്ട്.
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…