ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൊഴുപ്പിക്കാന്‍ കോടികളാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടത്. ട്രംപിന്റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൊതു പരിപാടിയ്ക്കായി 85 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്നും എടുത്തത്.
ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം ആഗ്രയിലേക്ക് തിരിക്കും. യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ കൂടെയാണ് ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കുക.
മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഞായറാഴ്ച്ച മുതല്‍ യു.എസ് സംഘം ഏറ്റെടുത്തു. ട്രംപിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്.
ഗുജറാത്തിലെ നഗരത്തില്‍ ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പടുകൂറ്റന്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഏറെ വിവാദങ്ങള്‍ ഉണ്ടായെങ്കിലും സന്ദര്‍ശനത്തിനായി മതിലുകള്‍ ഉയര്‍ത്തിയും പച്ച തുണികള്‍ വിരിച്ചും നഗരത്തിലെ ചേരി പ്രദേശങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണ്.
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…
ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…