ജനപ്രിയ സോഷ്യൽ മീഡിയാ വെബ്സൈറ്റുകളിലൊന്നായ ട്വിറ്റർ റീബ്രാൻഡ് ചെയ്തു. ട്വിറ്റർ വെബ്സൈറ്റിലെ പക്ഷിയുടെ ചിഹ്നം മാറി ഇപ്പോൾ X എന്ന പുതിയ ലോഗോ ആണ് നൽകിയിരിക്കുന്നത്. ഞായറാഴ്ചയാണ് ട്വിറ്റർ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ ലോഗിൻ പേജിലും ഹോം പേജിൽ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോ മാറ്റി X എന്നാക്കി. വെബ്സൈറ്റ് തുറക്കുമ്പോഴും X എന്ന ലോഗോ കാണിക്കുന്നുണ്ട്. കറുപ്പ് നിറത്തിലാണ് ലോഗോ.
ട്വിറ്ററിന്റെ ഔദ്യോഗിക പേജായിരുന്ന @twitter ന്റെ പേര് മാറ്റി X എന്നാക്കി. പ്രൊഫൈൽ ചിത്രവും പുതിയ ലോഗോ ആക്കി മാറ്റിയിട്ടുണ്ട്. ഇതോടെ കമ്പനിക്ക് കീഴിലുള്ള ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകൾക്കൊപ്പമുള്ള കമ്പനി ബാഡ്ജും പുതിയ ലോഗോ ആയി മാറി. മസ്കിന്റേയും, സിഇഒ ലിൻഡ യക്കരിനോയുടെയും ഔദ്യോഗിക അക്കൗണ്ടിൽ ഇപ്പോൾ ഈ ലോഗോ ആണുള്ളത്. X.com എന്ന ഡൊമൈനിലേക്ക് ഇനി ഈ പ്ലാറ്റ്ഫോം മാറും. നിലവിൽ x.com എന്ന് സെർച്ച് ചെയ്താൽ നേരെ ട്വിറ്റർ വെബ്സൈറ്റിലേക്കാണ് പോവുക.
എക്സ് എവരിതിങ് ആപ്പ് എന്ന പേരിൽ ട്വിറ്ററിനെ പരിവർത്തനം ചെയ്യുമെന്ന് കഴിഞ്ഞ വർഷം ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു. ട്വിറ്റർ ഏറ്റെടുത്തിന് ശേഷം രജിസ്റ്റർ ചെയ്ത പുതിയ കമ്പനിയുടെ പേര് X corp എന്നായിരുന്നു. എഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ഓഡിയോ, വീഡിയോ മെസേജിങ്, പണമിടപാട്, ബാങ്കിങ് എന്നീ സൗകര്യങ്ങളും വിവിധ ആശയങ്ങൾ, സാധനങ്ങൾ, സേവനങ്ങൾ, അവസരങ്ങൾ എന്നിവയ്ക്കുള്ള ഒരു ആഗോള വിപണിയായുമാണ് കമ്പനി പുതിയ പ്ലാറ്റ്ഫോമിനെ ആവിഷ്കരിച്ചിരിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…