Categories: Top News

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: വ്യക്തിഗത ആദായ നികുതി നിരക്കുകള്‍ കുറച്ചേക്കും

ദില്ലി: കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്നതിനൊപ്പം ജനുവരി 31 മുതൽ ഏപ്രിൽ മൂന്ന് വരെ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്താനും പാർലമെന്ററികാര്യ മന്ത്രിസഭാ സമിതി ശുപാർശ ചെയ്തു. സെഷന്റെ ആദ്യ ഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാമത്തേത് മാർച്ച് രണ്ട് മുതൽ ഏപ്രിൽ മൂന്ന് വരെയുമാണ്

വിവിധ മന്ത്രാലയങ്ങൾക്ക് നൽകിയ ബജറ്റ് വിഹിതം പരിശോധിക്കാൻ പാർലമെന്ററി കമ്മിറ്റികളെ അനുവദിക്കുന്നതിനുളള ബജറ്റ് സെഷന്റെ രണ്ട് ഘട്ടങ്ങൾക്കിടയിൽ സാധാരണയായി ഒരു മാസത്തെ ഇടവേള പതിവുളളതാണ്.

കേന്ദ്ര മന്ത്രിസഭയുടെ ശുപാർശയിൽ രാഷ്ട്രപതി പാർലമെന്റിന്റെ ഇരുസഭകളുടെയും യോഗം വിളിച്ചുകൂട്ടും.

ഈ വർഷത്തെ ബജറ്റിൽ, ധനകാര്യ മന്ത്രാലയം ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നിരവധി നടപടികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയർന്ന വരുമാനമുള്ളവർക്കുള്ള പുതിയ സ്ലാബുകൾ, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കൽ എന്നിവയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ള ചില നടപടികൾ.

സർക്കാർ നിരവധി നിർദ്ദേശങ്ങൾ പരിശോധിച്ചുവരുകയാണെന്നും വ്യക്തിഗത ആദായനികുതി ഇളവ് കേന്ദ്ര ബജറ്റ് 2020 ലെ നടപടികളിലൊന്നാണെന്നും അടുത്തിടെ ദില്ലിയിൽ നടന്ന ഒരു പരിപാടിയിൽ ഒരു ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞിരുന്നു.

ഇപ്പോള്‍ നടന്നുവരുന്ന ബജറ്റിന് മുമ്പുള്ള മീറ്റിംഗുകൾ അവസാനിച്ചുകഴിഞ്ഞാൽ, നടപടികളെക്കുറിച്ച് അന്തിമ തീരുമാനം ധനമന്ത്രി സ്വീകരിക്കും. അതിനുശേഷം നിർദ്ദേശങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യും.

Newsdesk

Recent Posts

‘റോബോട്ട് ഡോഗിനെ’ സ്വന്തമാക്കി സിയാറ്റിൽ പോലീസ്; മുടക്കിയത് 3,60,000 ഡോളർ!

സിയാറ്റിൽ: ബോംബ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി അമേരിക്കയിലെ സിയാറ്റിൽ പോലീസ് വിഭാഗം 3,60,000 ഡോളർ (ഏകദേശം 30 ലക്ഷത്തിലധികം രൂപ) ചെലവഴിച്ച്…

5 hours ago

വാഷിംഗ്ടൺ ഡി.സി ജിമ്മിലെ വെടിവെപ്പ്; ഡോക്ടറായ പ്രതിയെ തിരിച്ചറിഞ്ഞു

വാഷിംഗ്ടൺ:വാഷിംഗ്ടൺ ഡി.സിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര വിഭാഗം ഡോക്ടറായ മാറ്റ് ലാംബർട്ട് ആണ് അക്രമിയെന്ന്…

5 hours ago

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് 15-ാം പരീക്ഷണ പറക്കൽ നടത്തി; ബുസ്റ്റർ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ചു

ലൊസാഞ്ചലസ്: സ്പേസ് എക്സിന്റെ ഏറ്റവും വലിയ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ 15-ാമത് ആളില്ലാ പരീക്ഷണ വിക്ഷേപണം നവംബര് 13 നു ടെക്സാസിൽ…

6 hours ago

അയർലണ്ടിൽ ഫുഡ് ഡെലിവറി ചെലവ് കൂടിയേക്കും; ഡെലിവറി ജീവനക്കാരുടെ തൊഴിൽനിയമത്തിൽ വൻ മാറ്റം വരുന്നു!

അയർലണ്ടിൽ ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓൺലൈൻ ആപ്പുകൾ വഴി ഓർഡർ ചെയ്യുന്നവർക്ക് അധിക ചെലവ് വരാൻ സാധ്യത. ഡെലിവറി തൊഴിലാളികളുടെ…

7 hours ago

കാർ ഇൻഷുറൻസിന് അമിത തുക നൽകുന്നുണ്ടോ? €300 വരെ ലാഭിക്കാൻ വഴിയുണ്ട്!

അയർലണ്ടിലെ വാഹന ഉടമകൾക്ക് കാർ ഇൻഷുറൻസ് പ്രീമിയത്തിൽ ഏകദേശം €300 വരെ ലാഭിക്കാൻ അവസരമുണ്ടെന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ…

8 hours ago

‘മഴയിൽ വിരിഞ്ഞ കടലാസുപൂക്കൾ’ കവിതാസമാഹാരം കവർ  സക്കറിയ പ്രകാശനം ചെയ്തു

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസന്നിധ്യമായ ഡോ. സിന്ധു ബിനു രചിച്ച കവിതാസമാഹാരം ‘മഴയിൽ വിരിഞ്ഞ…

10 hours ago