ജയ്പൂര്‍: സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ഡിസംബര്‍ 26 നായിരുന്നു സൂരുഗ്രഹണം നടന്നത്.
സംഭവം നടന്നത് രാജസ്ഥാനിലാണ്. 10 നും 20നും ഇടയില്‍ പ്രായമായുള്ളവര്‍ക്കാണ് സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ടതിനെ തുടര്‍ന്ന്‍ കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം ഉണ്ടാകുകയും തുടര്‍ന്ന്‍ ചികിത്സ നേടുകയും ചെയ്യേണ്ടിവന്നത്.
ജയ്പൂരിലെ സവായ് മാന്‍ സിംഗ് (SMS) മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സ തേടിയിരിക്കുന്നത്. ഇവരുടെ കാഴ്ച പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കണ്ട ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന വൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സൂര്യരശ്മികള്‍ നോക്കിയ ഇവരുടെ കണ്ണിലെ റെറ്റിനയുടെ ഒരു ഭാഗം കരിഞ്ഞ നിലയിലാണ്.
ഇത്തരം അവസ്ഥയ്ക്ക് ചികിത്സയില്ലെന്നും ഭാഗികമായിട്ടെങ്കിലും സുഖം പ്രാപിക്കാന്‍ ആറ് ആഴ്ചയോളം നീണ്ട ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…