Categories: Top News

ഡല്‍ഹിയില്‍ ഇന്ന് ജനവിധി; വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് ജനവിധി. രാവിലെ എട്ടുമണിയ്ക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ്.

70 നിയമസഭാ മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ത്ഥികളുമായി 1,46,92,136 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. അതില്‍ 81 ലക്ഷത്തോളം പുരുഷന്മാരും 66 ലക്ഷത്തോളം സ്ത്രീകളുമാണ്.

അഞ്ചുവര്‍ഷം മുന്‍പ് സ്വന്തമാക്കിയ 70 ല്‍ 67 സീറ്റെന്ന വിജയം ഇക്കുറിയും നേടുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി സര്‍ക്കാര്‍. എന്നാല്‍ പാര്‍ട്ടിയ്ക്ക് കടുത്ത വെല്ലുവിളിയുമായി ബിജെപിപിന്നിലുണ്ട്.

ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ക്ക് പ്രതീക്ഷപകരുന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ് ഡല്‍ഹിയിലെ ഏഴ് സീറ്റും സ്വന്തമാക്കിയ ബിജെപി ആ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്.എന്നാല്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്‌.

ഇപ്രാവശ്യം വിജയത്തിനായി ശക്തമായ പോരാട്ടത്തിലാണ് ആംആദ്മിയും ബിജെപിയും.

ബിജെപി നേതാവ് രാം മാധവ് വോട്ട് രേഖപ്പെടുത്തുന്നതിനായി എട്ടു മണിക്ക് തന്നെ ക്യൂവില്‍ നില്‍ക്കുകയാണ്.

Newsdesk

Recent Posts

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി ജോർജുകുട്ടിയുടെ പുതിയ ലുക്ക് ‘ദൃശ്യം – 3’ ക്ക് പുതിയ പോസ്റ്റർ എത്തി

ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം ഷർട്ടും, മുണ്ടും പിന്നിൽ പുഴ കറുത്ത പ്രീമിയം കാർ. കാറിനു മുന്നിൽ…

2 hours ago

അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ തുറമുഖങ്ങളിൽ ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിച്ച് യുകെ

യുകെയിലേക്ക് കടക്കാൻ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിക്കും. അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ തടയാൻ തുറമുഖങ്ങളിൽ…

6 hours ago

കാണാതായ കുട്ടിയെ കണ്ടെത്തി; പ്രതി പിടിയിൽ, അംബർ അലർട്ട് പിൻവലിച്ചു

ഫീനിക്സ് : വെള്ളിയാഴ്ച രാത്രി കാണാതായ കെഹ്‌ലാനി റോജേഴ്‌സിനെ (3 വയസ്സ്) ഞായറാഴ്ച രാവിലെ ഫീനിക്സിൽ നിന്ന് സുരക്ഷിതയായി കണ്ടെത്തി.…

18 hours ago

തിങ്കളാഴ്ച ന്യൂയോർക്കിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു; ന്യൂജേഴ്‌സിയിൽ ഏകദേശം 20,000-ത്തിലധികം പേർക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു

ന്യൂയോർക്ക് ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും യാത്രാ നിരോധനം ഏർപ്പെടുത്തി.ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ ബ്ലിസാർഡ് (Blizzard)…

18 hours ago

ഡോ. പി. കെ. രമണി അന്തരിച്ചു; തൃശ്ശൂർ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ട്

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ചികിത്സകയുമായ ഡോ. പി. കെ. രമണി (72)…

20 hours ago

മാർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ  ന്യൂയോർക്കിൽ

ന്യൂയോർക്ക് : ഇരുപത്തിമൂന്നാമത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ 16 വരെ…

21 hours ago