കാസര്‍കോട്: വളരെ വിചിത്രമായ സാഹചര്യത്തില്‍ കാസര്‍കോട് കളക്ടറുടെ ഓഫീസിന് സമീപത്തു നിന്നും വന്‍ ചന്ദന കടത്ത് പിടികൂടി. ജില്ലാകളക്ടറായ സജിത്ത് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ചന്ദവേട്ട നടന്നത്. കളക്ടര്‍ ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെയോടെയാണ് ചന്ദനം പിടികൂടിയത്.
വളരെ നാടകിയ സാഹചര്യത്തിലാണ് വന്‍ ചന്ദവേട്ട പിടികൂടുന്നത്. പുലര്‍ച്ച നാലരയോടെ ഉണര്‍ന്ന കളക്ടറും ഗണ്‍മാനും സമീപത്തെ വീട്ടില്‍ നിന്നും സാധാരണ കേള്‍ക്കാത്ത വിധത്തിലുള്ള ശബ്ദങ്ങള്‍ കേട്ടതോടെ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയായി. തുടര്‍ന്ന് ഗണ്‍മാനും അദ്ദേഹവും നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ ചന്ദന കടത്ത് നടത്തുകയാണെന്ന് മനസിലായത്. വീടിന് മുന്‍പില്‍ രഹസ്യമായി ഒരു ലോകി നിര്‍ത്തിയതിന് ശേഷം ലോറിയിലേക്ക് ചന്ദന തടികള്‍ നിറയ്ക്കുന്ന ശബ്ദമായിരുന്നു അവര്‍ കേട്ടത്. ഉടനെ കളക്ടര്‍ സജിത്ത് ബാബു പോലീസിനെ വിവരം അറിയിച്ചു. അധികാരികളിലേക്ക് ഒരു ഓപ്പറേഷന്‍ നടത്തുന്നതിന്റെ വിവരങ്ങളും എത്തിച്ചു. തുടര്‍ന്ന് തുടര്‍ന്ന് സിനിമാ സ്റ്റൈലില്‍ അവര്‍ ഇടിവെട്ട് റെയ്ഡ് നടത്തി. കടത്തുകാര്‍ ഒരിക്കലും ഇത്തരത്തിലുള്ള ഒരു ഓപ്പറേഷന്‍ പ്രതീക്ഷിച്ചിരുന്നില്ല. പരിശോധനയില്‍ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു ചന്ദനം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…