Close-up Of Male Judge In Front Of Mallet Holding Documents
കാറളം: തൃശ്ശൂർ കാറളം സര്‍വീസ് സഹകരണ ബാങ്കിൽ താണിശ്ശേരി സ്വദേശി രത്‌നാവതി എന്ന 76-കാരി വായ്പാ തട്ടിപ്പിന് ഇരയായി. അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് രത്‌നാവതി ബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നു. ഇതിനിടയിൽ പണയം പുതുക്കുന്ന കാര്യം രത്‌നാവതി അറിഞ്ഞിരുന്നില്ലെന്നും വായ്പാത്തുക ഇരുപതുലക്ഷത്തോളമായി മാറിയെന്നുമാണ് രത്‌നാവതിയുടെ പരാതി. സംഭവത്തില്‍, കേസെടുത്ത് അന്വേഷിക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
അഞ്ചുലക്ഷം രൂപയുടെ വായ്പയുടെ മറവില്‍ 20 ലക്ഷം രൂപയുടെ വായ്പ മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് കേസ്.
ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ബാങ്ക് ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ് രത്‌നാവതി ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തന്റെ ബന്ധുക്കളും വിഷയത്തില്‍ ഉത്തരവാദികളാണെന്ന് രത്‌നാവതി ആരോപിക്കുന്നത്.
തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും പരാതിക്കാരിയും ബന്ധുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംഭവം വിവാദമായതെന്നുമാണ് ബാങ്ക് അധികൃതരുടെ പക്ഷം.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…