Categories: Top Stories

സംസ്ഥാന വനിതാ സംരംഭക അവാര്‍ഡുകള്‍ ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക്

സംസ്ഥാന വനിതാ സംരംഭക അവാര്‍ഡുകള്‍ ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക്. മാര്‍ച്ച് ഏഴിന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

വന്‍കിട ഹോട്ടല്‍ വ്യവസായ രംഗത്ത് സ്വന്തം ബ്രാന്‍ഡുണ്ടാക്കി വിജയം കൈവരിച്ച യുവ സംരംഭകയാണ് ശ്രുതി ഷിബുലാല്‍. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്‍ഡായ താമര ലെഷര്‍ എക്സ്പീരിയന്‍സിന്റെ സ്ഥാപകയും സി.ഇ.ഒ.യുമാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാലിന്റെ മകളായ ശ്രുതി.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭയായി മാറി വിജയം വരിച്ച കഥയാണ് പൂര്‍ണിമയുടേത്. 2013ല്‍ പൂര്‍ണിമ ഇന്ദ്രജിത്ത് സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍ഡിനോടൊപ്പം കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചതിലൂടെ കുറഞ്ഞ സമയത്തിനകം ഉയരങ്ങള്‍ താണ്ടി. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘ സേവ് ദി ലൂം’ എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിച്ചു.

ഒരു തയ്യല്‍ മെഷീനില്‍ ഒരു ടെയിലറുടെ സേവനവുമായി 1986 ല്‍ ഷീല ജെയിംസ് ആരംഭിച്ച ചെറിയ സംരംഭമാണ് വിവിധ തലമുറയില്‍പ്പെട്ട സ്ത്രീകളുടെ ഫാഷന്‍ സ്വപ്നങ്ങള്‍ നിറവേറ്റുന്ന ‘സറീന ബൂട്ടീക്ക്’ എന്ന പേരില്‍ വന്‍കിട സ്ഥാപമായി വളര്‍ന്നത്. അടുത്തിടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ നെയ്ത്തുകാരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലും പങ്കാളിയായ ഷീല ജെയിംസ് യശഃശരീരനായ മുന്‍ മന്ത്രി ബേബി ജോണിന്റെ പുത്രിയും കേരള സി എ ജി ആയിരുന്ന ജെയിംസ് ജോസഫിന്റെ ഭാര്യയുമാണ്.

Newsdesk

Recent Posts

ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതായി ഇസ്രയേൽ

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള ജിബി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട്…

55 mins ago

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് യുകെയും

ഇറാനെതിരായ യുദ്ധത്തിൽ യുകെ ഔദ്യോഗികമായി അമേരിക്കയ്ക്കും ഇസ്രായേലിനും ഒപ്പം ചേർന്നു. യുകെ പ്രധാനമന്ത്രി സ്റ്റാര്‍മറാണ് യുദ്ധത്തില്‍ പങ്കാളിയാകുന്ന കാര്യം പ്രഖ്യാപിച്ചത്.…

1 hour ago

ഡബ്ലിനിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി. ബ്രേ കടൽതീരത്ത് നിന്നാണ് മൃതദേഹം…

2 hours ago

കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ദുബായിൽ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.…

2 hours ago

Etihad, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ് വിമാനങ്ങൾ ഡബ്ലിനിൽ തിരിച്ചിറക്കി

ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഡബ്ലിനിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. Etihad എയർവേയ്സ്,…

6 hours ago

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം; നെടുമ്പാശേരിയിൽ നിന്നുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ്…

6 hours ago