തൃശൂർ: എട്ടാം ക്ലാസുകാരനായ അദ്വൈതിന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അമ്മയും അമ്മൂമ്മയും ഉൾപ്പെടെ നാലു പേർ. അമ്മയ്ക്കൊപ്പം ബന്ധു വീട് സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം.
നിലവിളികേട്ട് ഓടിച്ചെല്ലുമ്പോൾ അമ്മയും അമ്മൂമ്മയുമുൾപ്പെടെ നാലുപേർ ഷോക്കേറ്റ് പിടയുന്നതാണ് അദ്വൈത് കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. തൊട്ടടുത്തുകിടന്ന തറയോടിന്റെ കഷണമെടുത്ത് അലൂമിനിയം തോട്ടിയിലേക്ക് ആഞ്ഞെറിഞ്ഞു. ഏറ് കൃത്യമായി തോട്ടിയിൽ കൊണ്ടു. തോട്ടി കമ്പിയിൽനിന്ന് തെന്നിമാറി.
‘‘സ്കൂളിൽ പഠിച്ചത് ഓർമവന്നു. വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ചുവേണം ഷോക്കേറ്റവരെ രക്ഷിക്കാനെന്ന്. കൈയിൽ കിട്ടിയത് ഒരു ടൈൽ കഷണം. അതെടുത്ത് ആഞ്ഞെറിഞ്ഞു’’- അദ്വൈത് പറയുന്നു.
ചക്കയിടാൻ ശ്രമിക്കുന്നതിനിടെ അദ്വൈതിന്റെ അമ്മ ധന്യ (38)യ്ക്കാണ് ആദ്യം ഷോക്കേറ്റത്. കൈയിലിരുന്ന അലുമിനിയം തോട്ടി വഴുതി വൈദ്യുതി ലൈനിൽ തട്ടി.
ഷോക്കേറ്റ് തോട്ടിയടക്കം തെറിച്ചുവീണ ധന്യയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച അമ്മ ലളിത(65)യ്ക്കും ഷോക്കേറ്റു. ഇവരെ രക്ഷിക്കാൻ നോക്കിയ അയൽവാസി റോസി(60)യും തെറിച്ചുവീണു. ഇവരെ പിടിച്ച ധന്യയുടെ സഹോദരി ശുഭയ്ക്കും(40) ഷോക്കേറ്റു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…