ബാലുശ്ശേരി: ഇന്നലെ നേപ്പാള്‍ സ്വദേശികളായ ദമ്പതിമാരുടെ ആറുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി നാടകീയമായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ് (32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രണ്ടാം നിലയില നിന്നും താഴക്ക് വരുന്ന വഴിയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒന്നാം നിലയിലേക്ക് പ്രതി യായ രതീഷ് എടുത്തു ചാടിയത്.
ഒന്നാം നിലയിലെ കോണിപ്പടിയില്‍ നിന്നും താഴേക്ക് ചാടിയെങ്കിലം ഗുരുതരാമായിട്ടൊന്നും പരിക്ക് ഉണ്ടായിരുന്നില്ല. എങ്കിലും പ്രതിയെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രാധമിക പരിശോധനകള്‍ നടത്തിയ ശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ നീക്കം തികച്ചും അപ്രതീക്ഷിതമായതിനാല്‍ പോലീസുകാര്‍ക്ക് രക്ഷിക്കാനൊ മറ്റോ സാധിച്ചില്ല. സംഭവ സമയത്ത് റൂറല്‍ എസ്.പി. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ എല്ലാവരും ഉണ്ടായിരുന്നു.
ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നേപ്പാളി ദമ്പതിമാര്‍ തമ്മില്‍ വഴക്കാവുകയും യുവതി തന്റെ ഒരു കുഞ്ഞുമായി ഭര്‍ത്താവുമായി വഴക്കിട്ട ദേഷ്യത്തില്‍ കുറച്ചു ദൂരമുള്ള കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. ഈ അവസരത്തില്‍ മറ്റു കുട്ടികളെ വീട്ടില്‍ നിര്‍ത്തി നേപ്പാളി യുവാവ് ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ പോയ സന്ദര്‍ഭത്തില്‍ പ്രതി ഇവരുടെ വീട്ടിലെത്തുകയും പെണ്‍കുട്ടിയെ അതിക്രൂരമായി പീഢിപ്പിക്കുകയുമാണുണ്ടായത്.
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…