ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ പോവുന്നവര്‍ക്ക് ഒരു ജാഗ്രത മുന്നറിയിപ്പ് ആരോഗ്യ വിഭാഗം പുറത്തു വിട്ടു. കോവിഡ് വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞ് അടുത്ത ഡോസ് എടുത്തു കഴിഞ്ഞിട്ടും കുറച്ചു ദിവസങ്ങള്‍ വരെ മദ്യപാനം തീരെ പാടില്ലെന്നാണ് ശക്തമായ മുന്നറിയിപ്പ്. വാക്‌സിനേഷന്റെ കൃത്യമായ ഫലം പ്രാപ്തി ലഭ്യമാവാനാണ് ഈ നിബന്ധന.
മദ്യം മാത്രമല്ല, പുകവലി, രാത്രി ഉറക്കമൊഴിയുന്നത്, മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെ അമിത ഉപയോഗം എന്നിവ വാക്‌സിനേഷന്‍ എടുത്ത് കഴിഞ്ഞ് ഉപയോഗിക്കുന്നവരില്‍ വ്യാപകമായ ശാരീരിക ബുദ്ധിമുട്ടുകള്‍ കണ്ടേക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അവകാശപ്പെടുന്നത്. അത് ആളുകള്‍ക്ക് അനുസരിച്ച് പലതരത്തിലും കാണപ്പെടാമെന്നതിനാല്‍ കൃത്യമായി പ്രവചിക്കാനും സാധ്യമല്ല.
മദ്യപാനം വൈറസിനോടുള്ള ഒരു പ്രതികരണ പ്രവര്‍ത്തനമായി ഭവിച്ചേക്കാം. ആയതിനാല്‍ അത് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധന പ്രവര്‍ത്തനശേഷി വര്‍ധിപ്പി്കാനുള്ള ശരീരത്തിന്റെ കഴിവിനെ പതിവിനേക്കാള്‍ പലമടങ്ങ് കുറയ്ക്കും. ഗുര്‍ഗാമിനെ നാരായണ ആശുപത്രിയിലെ എച്ച്.ഒ.ഡിയും ഇന്റേണല്‍ മെഡിസിന്‍ ഡയറക്ടറുമായ സതീഷ് കൗള്‍ പറഞ്ഞു.
റഷ്യന്‍ മാസികയായ ഹെല്‍ത്ത് ലൈന്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, റഷ്യന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം രാജ്യത്തെ സ്പുട്നിക്-വി വാക്‌സിന്‍ കുത്തിവയ്‌പെടുക്കാന്‍ എല്ലാവരേയും നിര്‍ദ്ദേശിച്ചിരുന്നു. അതോടൊപ്പം അവര്‍ മറ്റൊരു നിര്‍ദ്ദേശം കൂടെ പുറത്തിറക്കിയിരുന്നു. വാക്‌സിനേഷന്‍ എടുക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യം ഒഴിവാക്കണം.
എന്നിരുന്നാലും, വാക്‌സിന്‍ വികസിപ്പിച്ച ഡവലപ്പര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് പിന്നീട് ഈ ഉപദേശം വളരെ ശക്തവും വാസ്തവമാണെന്നും അഭിപ്രായപ്പെട്ടു. ഓരോ കുത്തിവയ്പ്പിനും ശേഷം മൂന്ന് ദിവസത്തേക്ക് മദ്യം ഒഴിവാക്കണമെന്ന് സ്പുട്നിക് വി അക്കൗണ്ടില്‍ നിന്നുള്ള ഒരു ട്വീറ്റില്‍ ജിന്റ്‌സ്ബര്‍ഗ് എല്ലാവരോടുമായി ഉപദേശിച്ചു, എല്ലാ വാക്‌സിനുകള്‍ക്കും ഇത് ബാധകമാണെന്ന് അദ്ദേഹം പറയുന്നു. ‘അമിതമായി മദ്യപിക്കുന്നത് വാക്സിനുള്ള രോഗപ്രതിരോധ ശേഷി കുറയ്ക്കും. റഷ്യക്കാര്‍ അമിതമായ മദ്യപാനത്തിന് പേരുകേട്ടവരായതിനാല്‍, ആദ്യത്തെ ഡോസിന് രണ്ടാഴ്ച മുമ്പും രണ്ടാമത്തെ ഡോസിന് ആറ് ആഴ്ചയും മദ്യപിക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉപദേശിച്ചിരുന്നു.
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…