കൊല്ലം: ബോട്ടിൽ നിന്ന് അബദ്ധത്തിൽ കടലിലേക്ക് വീണ മത്സ്യത്തൊഴിലാളി 17 മണിക്കൂറോളം നീന്തി ജീവിതത്തിലേക്ക് തിരികെയെത്തി. വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങരയിൽനിന്നു 10 പേരുമായി പോയ ‘ദീപ്തി’ എന്ന ബോട്ടിലെ തൊഴിലാളി ആലപ്പാട് അഖിൽ നിവാസിൽ സാമുവലാണു നടുക്കടലിൽനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ എത്തിയത്.
മണിക്കൂറുകളോളം നീന്തിയും തിരകളില്‍ ബാലൻസ് ചെയ്ത് നിന്നും അലറിവിളിച്ചും കടലിൽ കഴിഞ്ഞ സാമുവലിനെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സാമുവൽ അടങ്ങുന്ന സംഘം മത്സ്യ ബന്ധനത്തിനായി പോയത്. ശനിയാഴ്ച പുലർച്ചെയാണ് സാമുവൽ അബദ്ധത്തിൽ കടലില്‍ വീണത്. ബോട്ട് ഓടിക്കൊണ്ടിരുന്നതിനാൽ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ സാമുവൽ കടലിൽ വീണത് അറിഞ്ഞിരുന്നില്ല.
മറ്റ് ബോട്ടുകാരുടെ കണ്ണിൽപ്പെടാനായി ഒരു മണിക്കൂറോളം സാമുവൽ വീണിടത്തുതന്നെ നീന്തിക്കിടന്നു. പകലായതോടെ കര ലക്ഷ്യമാക്കി നീന്തി. ഒരു പകൽ മുഴുവൻ അങ്ങനെ കടലലിൽ കഴിഞ്ഞു. സന്ധ്യയായതോടെ പേടിതോന്നിത്തുടങ്ങി. ഒരു ബോട്ടും അടുത്തില്ല. കുറച്ചു സമയം സങ്കടത്തോടെ അലറിക്കൂവി. ആരു കേൾക്കാൻ ?- സാമുവൽ പറഞ്ഞു.
നീട്ടുവല ഇടുന്ന വള്ളക്കാരിലായി പിന്നെ പ്രതീക്ഷ. അവർ കിഴക്കുണ്ടാകും. അങ്ങനെ കിഴക്കോട്ടു നീന്തി. രാത്രിയായി. പിന്നെയും മണിക്കൂറുകൾ കടലിൽ. അവസാനം ദൂരെയൊരു ബോട്ട് കണ്ടു. ഉറക്കെ വിളിച്ചു. ഭാഗ്യത്തിന് അവര്‍ കണ്ടു- സാമുവൽ പറയുന്നു.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ‘യേശു ആരാധ്യൻ’ എന്ന ബോട്ടുകാർ സാമുവലിനെ രക്ഷിച്ചത്. അവർ എറിഞ്ഞുകൊടുത്ത കയറിൽ പിടിച്ച് സാമുവൽ രക്ഷാബോട്ടിൽ കയറി. രാത്രി ഒരു മണിയോടെ ബോട്ട് നീണ്ടകരയിലെത്തി. പ്രാഥമിക ശുശ്രൂഷകൾക്കായി സാമുവലിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. റീജയാണ് സാമുവലിന്റെ ഭാര്യ. അഖിൽ, അവന്തിക എന്നിവരാണ് മക്കൾ.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…