പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി പിതൃവേദിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പക്ഷാഘാത ബോധവൽക്കരണ സെമിനാറുകൾക്ക് തുടക്കമായി. രൂപതാ തല ഉദ്ഘാടനം കോതനല്ലൂർ വിശുദ്ധ ഗർവാസീസ് വിശുദ്ധ പ്രോതാസീസ് ഫൊറോന പള്ളിയിൽ വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു. രോഗം വന്നവർക്ക് ഏറ്റവും ആധുനിക ചികിത്സ ഒരുക്കുന്നതിനൊപ്പം തന്നെ രോഗം വരാതിരിക്കാനുള്ള അവബോധം സമൂഹത്തിന് നൽകാനുള്ള വലിയ ദൗത്യം കൂടിയാണ് മാർ സ്ലീവാ മെഡിസിറ്റി ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോതനല്ലൂർ ഫൊറോന ചർച്ച് വികാരി റവ.ഫാ.സെബാസ്റ്റ്യൻ പടിക്കകുഴുപ്പിൽ അധ്യക്ഷത വഹിച്ചു. ഫാമിലി അപ്പസ്തലേറ്റ് ആൻഡ് പിതൃവേദി ഡയറക്ടർ റവ.ഫാ.ജോസഫ് നരിതൂക്കിൽ, പിതൃവേദി പാലാ രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, പിതൃവേദി കോതനല്ലൂർ മേഖല പ്രസിഡന്റ് റോയിച്ചൻ അക്കാട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു. മാർ സ്ലീവാ മെഡിസിറ്റി ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ജോസി.ജെ.വള്ളിപ്പാലം ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ വീണ്ടും ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐറിഷ് സർക്കാർ കൂടുതൽ വെള്ളപ്പൊക്ക ധനസഹായങ്ങൾ പ്രഖ്യാപിച്ചു. ശക്തമായ മഴയിൽ…
അടുത്ത 24 മണിക്കൂറിനുള്ളിൽ അയർലണ്ടിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട് , വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം നിരവധി കാലാവസ്ഥാ…
ഡൽഹി: രാജ്യസഭയില്‍ ആദ്യ പ്രസംഗം നടത്തി എം.പി.കമല്‍ഹാസൻ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് പ്രസംഗം. തമിഴർക്കും സഹോദരന്‍…
സ്വപ്നജീവിതം പടുത്തുയർത്താൻ അയർലണ്ടിലേക്ക് എത്തിയ മലയാളി നേഴ്സ് സ്മിത കിഴക്കൂടൻ ജോർജിന്റെ ജീവിതത്തിലേക്ക് വില്ലനായി ക്യാൻസർ രോഗം എത്തിയതോടെ, പ്രതീക്ഷ…
സനാതന അയർലൻഡ് സംഘടിപ്പിക്കുന്ന രാമായണ വർക്ക്‌ഷോപ്പിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വാക്കിംഗ്സ്ടൗണിലുള്ള ഡബ്ലിയുഎസ്എഫ് കമ്മ്യൂണിറ്റി സെൻററിൽ ഫെബ്രുവരി പതിനാല് രാവിലെ പത്തുമുതൽ…
സൈക്കോളജി ത്രില്ലർ ജോണറിൽ, അവതരിപ്പിക്കുന്ന ചിത്രമാണ് ഫോർത്ത് ഫ്ലോർ (fourth floor). തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രം എൽ.ആർ.സുന്ദര…