Top Stories

അമ്പലത്തില്‍ ഷൂസും ഹിജാബും ധരിച്ച്‌ പെണ്‍കുട്ടി കയറി : ക്ഷേത്രകമ്മിറ്റി പരാതിപ്പെട്ടു

മലപ്പുറം: പൊതുവെ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്തതാണ് ക്ഷേത്രങ്ങള്‍. ഇത് പൊതുവെ സമൂഹത്തില്‍ എല്ലാവര്‍ക്കും അറിയുന്ന വസ്തുതയായിരിക്കേ എല്ലാവരും ഇത് പരസ്പരം ബഹുമാനിക്കാറുമുണ്ട്. എല്ലാ മതവിഭാഗക്കാരും പരസ്പര ബഹുമാനത്തില്‍ തന്നെയാണ് ഇന്ത്യയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റു ചെയ്തതോടെ ഒരു വിഭാഗം ആളുകള്‍ ഇതിനെതിരെ പരാതിപ്പെട്ടു.

വാണിയമ്പലത്തെ ത്രിപുരസന്ദരി ക്ഷേത്രത്തില്‍ ഹിജാബും ഷൂസും ധരിച്ച് യുവതി പ്രവേശിച്ച് അലക്ഷ്യമായി പ്രതിഷ്ഠയുടെ മുന്‍പില്‍ നിന്നും ഫോട്ടോ എടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതിനെതിരെ പലരും പ്രതികരിച്ചു. പ്രായം മുന്‍നിര്‍ത്തി പെണ്‍കുട്ടിയുടെ വിവരമില്ലായ്മയായാണ് എല്ലാവരും ഇതിനെ കണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ക്ഷേത്രം സെക്രട്ടറി ശരത്കുമാര്‍ പരാതി നല്‍കുകയും പോലീസ് വിശദമായി ഇതെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പറഞ്ഞു.

(അവലംബം: ഈസ്റ്റ് കോസ്റ്റ് ഡയ്‌ലി ന്യൂസ്, 13.12.2020 . 6.04 am)

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

4 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

5 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

7 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

14 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago