കൊച്ചി: രണ്ട് ദിവസമായി മരടും മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുമാണ് വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയം. പുതിയ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചാണ് മരടിലെ ഒരു ഫ്ലാറ്റ് സമുച്ചയം തകര്‍ന്നു വീണത് എന്നതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പഴയൊരു ദേശീയ റെക്കോര്‍ഡ് തകര്‍ത്താണ് മരടിലെ ഹോളിഫെയ്ത്ത് H2O ഫ്ലാറ്റ് തകര്‍ന്നു വീണത്.
ഇന്ത്യയില്‍ ഇത് വരെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കപ്പെട്ട ഏറ്റവും വലിയ കെട്ടിടമെന്ന റെക്കോര്‍ഡാണ് ഹോളിഫെയ്ത്ത് H2O ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈിലെ മൗലിവാക്കത്തെയായിരുന്നു ഇതുവരെ ഇന്ത്യയില്‍ ഇത് വരെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കപ്പെട്ട ഏറ്റവും വലിയ കെട്ടിട൦. 2016 നവംബര്‍ രണ്ടിന് രാത്രി ഏഴരക്കാണ് മൗലിവാക്കത്തെ എന്ന പതിനൊന്ന് നില കെട്ടിടം തകര്‍ത്തത്.
ഈ റെക്കോര്‍ഡാണ് 19 നിലകളുണ്ടായിരുന്ന എച്ച്‌ടുഓ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ ഹോളിഫെയ്ത്തിനേക്കാള്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ സ്‌ഫോടനങ്ങളിലൂടെ തകര്‍ത്തിട്ടുണ്ട്. 707 അടിയുള്ള ന്യൂയോര്‍ക്കിലെ 270 പാര്‍ക് അവന്യൂവാണ് ഇതില്‍ ഏറ്റവും വലുത്. ന്യൂയോര്‍ക്കിലെ തന്നെ 41 നിലകളുള്ള സിംഗര്‍ കെട്ടിടമാണ് മറ്റൊന്ന്. 31 നിലകളുള്ള സൗത്ത് പദ്രെ ദ്വീപിലെ ഡെക്കാന്‍ ടവര്‍ തകര്‍ത്തത് 10 സെക്കന്‍റിനുള്ളിലാണ്.
ദിലീപിനെ നായകനാക്കിഉർവ്വശി തീയേറ്റേഴ്സ് &കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ അലക്സ്.ഈ.കുര്യൻ എന്നിവർ നിർമ്മിച്ച് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന…
കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ്…
മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികൾ നടത്തുന്ന കർശനമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ ആയിരങ്ങൾ പങ്കെടുത്ത വമ്പിച്ച പ്രതിഷേധ…
2025-ൽ അയർലണ്ടിൽ ഏറ്റവും ഉയർന്ന ശരാശരി പരസ്യ ശമ്പളം നേടിയത് ഐടി, ധനകാര്യ മേഖലകളിലെ തൊഴിലാളികളാണെന്ന് നിയമന പ്ലാറ്റ്‌ഫോമായ ഐറിഷ്‌ജോബ്‌സിന്റെ…
യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് പാരീസിലേക്ക് മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചതായി ബാങ്കിംഗ് ഭീമനായ Barclays സ്ഥിരീകരിച്ചു.ക്ലയന്റ്-ഫേസിംഗ്, ഓപ്പറേഷണൽ റോളുകൾ…
ഇൻഗ്രിഡ് കൊടുങ്കാറ്റ് അയർലണ്ടിൽ ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പോർച്ചുഗീസ് മെറ്റ് സർവീസ് (ഐപിഎംഎ) ആണ് കൊടുങ്കാറ്റിന് ഈ പേര്…