gnn24x7

ഇന്ത്യയിലെ പൊളിക്കപ്പെട്ട ഏറ്റവും വലിയ കെട്ടിടമായി ‘ഹോളി ഫെയ്ത്ത്’!

0
231
gnn24x7

കൊച്ചി: രണ്ട് ദിവസമായി മരടും മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുമാണ് വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയം. പുതിയ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചാണ് മരടിലെ ഒരു ഫ്ലാറ്റ് സമുച്ചയം തകര്‍ന്നു വീണത് എന്നതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പഴയൊരു ദേശീയ റെക്കോര്‍ഡ് തകര്‍ത്താണ് മരടിലെ ഹോളിഫെയ്ത്ത് H2O ഫ്ലാറ്റ് തകര്‍ന്നു വീണത്.

ഇന്ത്യയില്‍ ഇത് വരെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കപ്പെട്ട ഏറ്റവും വലിയ കെട്ടിടമെന്ന റെക്കോര്‍ഡാണ് ഹോളിഫെയ്ത്ത് H2O ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈിലെ മൗലിവാക്കത്തെയായിരുന്നു ഇതുവരെ ഇന്ത്യയില്‍ ഇത് വരെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കപ്പെട്ട ഏറ്റവും വലിയ കെട്ടിട൦. 2016 നവംബര്‍ രണ്ടിന് രാത്രി ഏഴരക്കാണ് മൗലിവാക്കത്തെ എന്ന പതിനൊന്ന് നില കെട്ടിടം തകര്‍ത്തത്.

ഈ റെക്കോര്‍ഡാണ്  19 നിലകളുണ്ടായിരുന്ന എച്ച്‌ടുഓ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ ഹോളിഫെയ്ത്തിനേക്കാള്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ സ്‌ഫോടനങ്ങളിലൂടെ തകര്‍ത്തിട്ടുണ്ട്. 707 അടിയുള്ള ന്യൂയോര്‍ക്കിലെ 270 പാര്‍ക് അവന്യൂവാണ് ഇതില്‍ ഏറ്റവും വലുത്. ന്യൂയോര്‍ക്കിലെ തന്നെ 41 നിലകളുള്ള സിംഗര്‍ കെട്ടിടമാണ് മറ്റൊന്ന്. 31 നിലകളുള്ള സൗത്ത് പദ്രെ ദ്വീപിലെ ഡെക്കാന്‍ ടവര്‍ തകര്‍ത്തത് 10 സെക്കന്‍റിനുള്ളിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here