gnn24x7

അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 5 ട്രി​ല്ല്യ​ണ്‍ സമ്പദ് വ്യ​വ​സ്ഥ​യാകുമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​

0
229
gnn24x7

ഗാ​ന്ധി​ന​ഗ​ര്‍: അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 5 ട്രി​ല്ല്യ​ണ്‍ സമ്പദ് വ്യ​വ​സ്ഥ​യാകുമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​നി​ല​വി​ലെ മാന്ദ്യം താ​ത്കാ​ലി​ക​മാ​യ ഘ​ട്ട​മാണെന്നും അ​തി​ല്‍ ആ​രും പ്ര​യാ​സ​പ്പെ​ടേ​ണ്ടതി​ല്ലെ​ന്നും സാമ്പത്തിക മാ​ന്ദ്യ​ത്തെ നി​സാ​ര​വ​ത്ക​രി​ച്ചു​കൊ​ണ്ട് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ഗു​ജ​റാ​ത്ത് സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വാ​ര്‍​ഷി​ക ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ ആണ് അ​മി​ത് ഷാ ഇപ്രകാരം അഭിപ്രായപ്പെട്ടത്.ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​ല്‍ പു​തി​യ അ​ധ്യാ​യ​ത്തി​നാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ക്ക​മി​ട്ടിരി​ക്കു​ന്ന​ത്. അ​ഞ്ചു ട്രി​ല്ല്യ​ണ്‍ സമ്പദ് വ്യ​വ​സ്ഥയാണ് ന​മ്മു​ടെ ല​ക്ഷ്യം.

2024 ആകുമ്പോഴേയ്ക്കും അത് ​യാ​ഥാ​ര്‍​ഥ്യ​മാകും, അദ്ദേഹം പറഞ്ഞു. 1947 മു​ത​ല്‍ 2014 വ​രെ ര​ണ്ടു ട്രി​ല്ല്യ​ണ്‍ മാ​ത്ര​മാ​യി​രു​ന്നു രാ​ജ്യ​ത്തി​ന്‍റെ സമ്പദ് വ്യ​വ​സ്ഥ. എ​ന്നാ​ല്‍, 2014 മു​ത​ല്‍ 2019 വ​രെ മോ​ദി സ​ര്‍​ക്കാ​രി​നു​കീ​ഴി​ല്‍ ഇ​തു മൂ​ന്നു ട്രി​ല്ല്യ​ണാ​യി ഉ​യ​ര്‍​ന്നു. ലോ​ക​ത്തു മ​റ്റൊ​രു രാ​ഷ്ട്ര​ത്തി​ന്‍റെ സാമ്പത്തിക രം​ഗ​വും ഇ​ത്ര വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.ലോ​ക​ത്തെ എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ക്കാ​ന്‍ ഇ​ന്ത്യ​ക്കു സാ​ധി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​യു​ന്ന​തു യു​വ​ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​കൊ​ണ്ടാ​ണെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here