gnn24x7

കോ​ല്‍​ക്ക​ത്ത പോ​ര്‍​ട്ട് ട്ര​സ്റ്റി​ന് ജ​ന​സം​ഘം സ്ഥാ​പ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പേ​രി​ട്ട് പ്ര​ധാ​ന​മ​ന്ത്രി!

0
239
gnn24x7

കോ​ല്‍​ക്ക​ത്ത: കോ​ല്‍​ക്ക​ത്ത പോ​ര്‍​ട്ട് ട്ര​സ്റ്റി​ന് ജ​ന​സം​ഘം സ്ഥാ​പ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പേ​രി​ട്ട് പ്ര​ധാ​ന​മ​ന്ത്രി! ഞാ​യ​റാ​ഴ്ച കോ​ല്‍​ക്ക​ത്ത​യി​ലെ നേ​താ​ജി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത പോ​ര്‍​ട്ട് ട്ര​സ്റ്റി​ന്‍റെ 150-ാം വാ​ര്‍​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ സം​സാ​രി​ക്ക​വേവെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.ഇന്ത്യയുടെ വ്യാവസായികം, ആത്മീയത, സ്വയംപര്യാപ്തത എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഈ തുറമുഖം.

ഇ​തു ബം​ഗാ​ളി​നും കോ​ല്‍​ക്ക​ത്ത പോ​ര്‍​ട്ട് ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്കും ഒ​രു സു​പ്ര​ധാ​ന ദി​ന​മാ​ണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനും ഇന്ത്യയുടെ പുരോഗതിക്ക് സാക്ഷിയായതുമായ ചരിത്ര തുറമുഖമാണിത്. തുറമുഖം ഇനി മുതല്‍ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരില്‍ അറിയപ്പെടും, മോദി വ്യക്തമാക്കി.അതേസമയം, പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മത്തിനെതിരായ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നു ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

പശ്ചിമ ബംഗാളിന്‍റെ വികസനത്തിന് സാധ്യമായ എല്ലാ നടപടികളും BJP  സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന്‍ മോദി പറഞ്ഞു. ക്രൂയിസുകളുടെ എണ്ണം 150ല്‍ നിന്ന് 1000 ആക്കി ഉയര്‍ത്തും. ഈ വളര്‍ച്ച പശ്ചിമ ബംഗാളിനെയും സഹായിക്കും. ക്രൂയിസ് അധിഷ്ഠിത ടൂറിസത്തെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രധാനമന്ത്രി കിസാന്‍ സമാന്‍ പദ്ധതിയും നടപ്പാക്കാത്ത മമതാ ബാനര്‍ജി സര്‍ക്കാറിനെ അദ്ദേഹം വിമര്‍ശിച്ചു. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിലെ ചടങ്ങില്‍ അദ്ദേഹം പൗരത്വ നിയമത്തെക്കുറിച്ച്‌ ഒന്നുംതന്നെ പരാമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here